എഫ്ഐടി പെട്രോൾപമ്പും ഫർണിച്ചർ ഡിസൈൻ സ്റ്റുഡിയോയും തുറന്നു

ആലുവ
പൊതുമേഖലാസ്ഥാപനങ്ങളെ സംരക്ഷിക്കുന്നതിനായി എൽഡിഎഫ് സർക്കാർ നടപ്പാക്കുന്നവൈവിധ്യവൽക്കരണത്തിന്റെ ഭാഗമായി ആലുവ ഫോറസ്റ്റ് ഇൻഡസ്ട്രീസ് ട്രാവൻകൂർ ലിമിറ്റഡിൽ (എഫ്ഐടി) ആരംഭിച്ച പെട്രോൾ പമ്പും ഫർണിച്ചർ പ്രദർശനത്തിന്റെ ഭാഗമായിട്ടുള്ള ഡിസൈൻ സ്റ്റുഡിയോയും മന്ത്രി പി രാജീവ് ഉദ്ഘാടനം ചെയ്തു.
ആലുവ കമ്പനിപ്പടിയിലെ എഫ്‌ഐടി വളപ്പിൽ ദേശീയപാതയോരത്ത് കേന്ദ്ര പൊതുമേഖലാസ്ഥാപനമായ ബിപിസിഎല്ലിന്റെ സഹകരണത്തോടെ സംയുക്തസംരംഭമെന്ന നിലയിലാണ് പെട്രോൾ പമ്പ് ആരംഭിച്ചത്. അൻവർ സാദത്ത് എംഎൽഎ അധ്യക്ഷനായി. അഡീഷണൽ ചീഫ് സെക്രട്ടറി എ പി എം മുഹമ്മദ് ഹനീഷ് ഓഫീസ് ഉദ്ഘാടനം ചെയ്തു. കലക്ടർ ജി പ്രിയങ്ക മുഖ്യാതിഥിയായി. എഫ്ഐടി ചെയർമാൻ ആർ അനിൽകുമാർ, എംഡി കെ അഫ്സൽ അലി, ബിപിസിഎൽ എക്സിക്യൂട്ടീവ് ഡയറക്ടർ ചാക്കോ എം ജോസ്, ടെറിട്ടറി മാനേജർ സുജിത് ജയരാജൻ, ചൂർണിക്കര പഞ്ചായത്ത് പ്രസിഡന്റ് നസീർ ചൂർണിക്കര, എഫ്ഐടി ട്രേഡ് യൂണിയൻ നേതാക്കളായ എ എം യൂസഫ്, എ പി ഉദയകുമാർ, കെ എസ് മുഹമ്മദ് ഷഫീഖ്, പി എ സലിം, പി നവകുമാരൻ, കെ എം ജാഫർ എന്നിവർ സംസാരിച്ചു.










0 comments