ad
Deshabhimani

ഡീസൽ വിതരണം നിർത്തി;
ബോട്ടുകൾ കടലിൽ പോകുന്നില്ല

fishing boat
വെബ് ഡെസ്ക്

Published on Apr 19, 2026, 01:43 AM | 1 min read

വൈപ്പിൻ


മുനമ്പത്ത് യന്ത്രവൽകൃത മീൻപിടിത്ത മേഖലയെ പ്രതിസന്ധിയിലാക്കി കൺസ്യൂമർ പമ്പുകൾ ഡീസൽ വിതരണം നിർത്തി. ഡീസൽ ലഭിക്കാതെവന്നതോടെ മിക്കബോട്ടുകളും കടലിൽ പോകുന്നില്ല. പ്രതിസന്ധി മറികടക്കാൻ സർക്കാർ അടിയന്തരമായി ഇടപെടണമെന്ന്‌ മുനമ്പം ബോട്ട് ഓണേഴ്സ് ആൻഡ് ഓപ്പറേറ്റേഴ്സ് കോ–ഓർഡിനേഷൻ കമ്മിറ്റി ആവശ്യപ്പെട്ടു.


കൺസ്യൂമർ പമ്പുകളിൽനിന്നാണ് ബോട്ടുകൾ പ്രധാനമായും ഇന്ധനം നിറയ്‌ക്കുന്നത്. യുദ്ധംമൂലം ഇന്ധനക്ഷാമമുണ്ടായതോടെ കൺസ്യൂമർ പമ്പുകാരോട് ഓയിൽ കമ്പനികൾ ഡീസലിന് കൂടുതൽ വില ആവശ്യപ്പെടുന്നു. എന്നാൽ, ഇവർക്ക് കൂടിയവിലയ്‌ക്ക് ഇന്ധനം വിൽക്കാനും കഴിയില്ല. പന്പുകൾ സ്റ്റോക്ക് എടുക്കുന്നത്‌ കുറച്ചതോടെയാണ്‌ തടസ്സം നേരിട്ടതെന്ന് കോ–ഓർഡിനേഷൻ കമ്മിറ്റി ചെയർമാൻ കെ ബി രാജീവ് പറഞ്ഞു.


ഡീലർ പമ്പുകളും വിതരണത്തിൽ നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുകയാണ്‌. വലിയ ബോട്ടിന് മത്സ്യബന്ധനത്തിന് പോകാൻ ചുരുങ്ങിയത് 4000 ലിറ്റർ ഡീസലെങ്കിലും നിറയ്‌ക്കേണ്ടിവരും. ഇത്രയും ഡീസൽ ലഭിക്കാത്ത ബോട്ടുകളാണ് ഇപ്പോൾ കരയിൽ കെട്ടിയിരിക്കുന്നത്. വാതകക്ഷാമത്തിന്‌ പിന്നാലെയാണ്‌ പുതിയപ്രതിസന്ധി.




deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home