Deshabhimani

കായലിൽ പോളപ്പായൽ നിറഞ്ഞു; മീൻപിടിത്തക്കാർ വലഞ്ഞു

Fishermen faced hardship

വേമ്പനാട്ടുകായലിൽ പോളപ്പായൽ നിറഞ്ഞനിലയിൽ

വെബ് ഡെസ്ക്

Published on Nov 05, 2026, 02:12 AM | 1 min read

ഉദയംപേരൂർ


വേമ്പനാട്ടുകായലിൽ പോളപ്പായൽ നിറഞ്ഞതോടെ മത്സ്യത്തൊഴിലാളികൾ ദുരിതത്തിൽ. തീരത്ത് വൈകിട്ട്‌ പായൽ അടിയുന്നതോടെ വള്ളത്തിൽ കായലിൽ ഇറങ്ങാൻപോലും കഴിയാത്ത സ്ഥിതിയാണ്‌.


രാത്രികാലങ്ങളിലെ ഒഴുക്കുവല ഉപയോഗിച്ചുള്ള മീൻപിടുത്തം നടക്കുന്നില്ല. സാധാരണ ജൂൺ, ജൂലൈ മാസങ്ങളിലാണ് കായലിൽ പായൽ നിറയാറ്‌. ഉപ്പുവെള്ളം എത്തുന്നതോടെ നശിച്ചുപോകുകയാണ് പതിവ്.


ഈ വർഷം മഴ നീണ്ടതോടെ ഉപ്പുവെള്ളം എത്താൻ വൈകി. ഉപ്പുവെള്ളമെത്തി പായൽ ചീയുന്നതോടെ കായലിന്റെ അടിത്തട്ടിൽ പായൽ അടിയും. ഈ ഘട്ടത്തിലും മീൻപിടുത്തം നടക്കാത്ത സ്ഥിതിയാണ്. പോളപ്പായൽ സംസ്കരിക്കുന്നതിന് നടപടി ഉണ്ടാകണമെന്നാണ് തൊഴിലാളികളുടെ ആവശ്യം.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home