Deshabhimani

ഫിസാറ്റിൽ നിർമിതബുദ്ധിയെക്കുറിച്ച്‌ പരിശീലനം

FISAT

അങ്കമാലി ഫിസാറ്റ് എൻജിനിയറിങ് കോളേജിൽ നടക്കുന്ന അധ്യാപക പരിശീലനം ഡോ. ശൈലേഷ് ശിവൻ ഉദ്ഘാടനം ചെയ്യുന്നു

വെബ് ഡെസ്ക്

Published on Apr 28, 2026, 02:23 AM | 1 min read

അങ്കമാലി


ഫിസാറ്റ് എൻജിനിയറിങ് കോളേജിൽ ആറു ദിവസം നീളുന്ന അധ്യാപക പരിശീലനത്തിന് തുടക്കം. നിർമിതബുദ്ധിയുടെ നൂതന സാധ്യതകളും ഉപയോഗവും പരിശീലിപ്പിക്കുന്ന പരിപാടിയിൽ കേരളത്തിനകത്തും പുറത്തുനിന്നുമായി 250 അധ്യാപകർ പങ്കെടുക്കുന്നുണ്ട്‌. നിർമിത ബുദ്ധി വിദഗ്ധനും ഗവേഷകനുമായ ഡോ. ശൈലേഷ് ശിവൻ ഉദ്ഘാടനം ചെയ്തു.


ഫിസാറ്റ് പ്രിൻസിപ്പൽ ഡോ. ജേക്കബ് തോമസ് അധ്യക്ഷനായി. വിവിധ മേഖലയിൽ കഴിവുതെളിയിച്ച ആറു പ്രസിദ്ധരായ ഗവേഷകർ വിവിധ വിഷയങ്ങളിൽ ക്ലാസുകൾ നയിക്കും. ഫിസാറ്റ് വൈസ് പ്രിൻസിപ്പൽ ഡോ. പി ആർ മിനി, കംപ്യൂട്ടർ സയൻസ് വിഭാഗം മേധാവി ഡോ. പോൾ പി മാത്യു, പ്രോഗ്രാം കോ–ഓർഡിനേറ്റർമാരായ ഡോ. സിയാമോൾ ചിറകരോട്ട്, ജിസ്മി മാത്യു, നിത്യ പോൾ തുടങ്ങിയവർ സംസാരിച്ചു.



Tags
deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home