ഫിസാറ്റ് കലോത്സവത്തിന് തിരിതെളിഞ്ഞു

അങ്കമാലി
ഫിസാറ്റ് എൻജിനിയറിങ് കോളേജിന്റെ കലാമേള ‘അരങ്ങി’ന് തിരിതെളിഞ്ഞു. മുന്നുദിവസങ്ങളായി നടക്കുന്ന കലാപ്രകടനത്തിൽ വിവിധ കോളേജുകളിലെ കല–കായികപ്രതിഭകൾ മാറ്റുരയ്‌ക്കും. വെള്ളി വൈകിട്ട് അഞ്ചിന് ഫിസാറ്റ് ഗ്രീൻഫീൽഡിൽ നടക്കുന്ന ഇന്റർ കൊളീജിയറ്റ് ഫെസ്റ്റ് ‘ഭരതം' ഫിസാറ്റ് കോളേജ് ചെയർമാൻ പി ആർ ഷിമിത്ത് ഉദ്ഘാടനം ചെയ്യും. വ്യാഴാഴ്ച ഇൻട്രാ കൊളീജിയറ്റ് ഫെസ്റ്റ് ‘അരങ്ങി’ൽ ഭരതനാട്യം, ലൈറ്റ് മ്യൂസിക്, കുച്ചിപ്പുടി, ഇംഗ്ലീഷ്, മലയാളം പ്രസംഗമത്സരങ്ങൾ, മാപ്പിളപ്പാട്ട്, ഇൻസ്ട്രുമെന്റൽ, മോണോ ആക്ട് തുടങ്ങി വിവിധ മത്സരങ്ങളാണ് അരങ്ങേറിയത്.
ഫിസാറ്റ് പ്രിൻസിപ്പൽ ഡോ. ജേക്കബ് തോമസ് ഉദ്ഘാടനം ചെയ്തു. വൈസ് പ്രിൻസിപ്പൽ ഡോ. പി ആർ മിനി അധ്യക്ഷയായി. വെള്ളി, ശനി ദിവസങ്ങളിൽ വിവിധ കോളേജുകളിൽനിന്നുള്ള പ്രതിഭകൾ മാറ്റുരയ്‌ക്കും. ഡീൻ ഡോ. ജി ഉണ്ണികർത്ത, പ്രോഗ്രാം കോ–ഓർഡിനേറ്റർമാരായ എബിൻ തോമസ്, ശ്രുതി സുരേഷ്, സ്റ്റുഡന്റ് കൗൺസിൽ കോ–ഓർഡിനേറ്റർ ഇ ജി അനൂപ്, സ്റ്റുഡന്റ് കൗൺസിൽ ചെയർമാൻ അജിൻ മാത്യു, ആർട്സ് ക്ലബ് സെക്രട്ടറി ഗ്രിഗോറി ജോജോ ചിറയിൽ, ശ്രുതി ശ്രീനി തുടങ്ങിയവർ സംസാരിച്ചു.









0 comments