ഫിസാറ്റിൽ പ്രതിഭകളെ അനുമോദിച്ചു

അങ്കമാലി ഫിസാറ്റ് എൻജിനീയറിങ് കോളേജിൽ നടന്ന ശ്രേഷ്ഠ 2026ൽ ടെലികോം മേധാവി ബെന്നി ചിന്നപ്പൻ വിവിധ മേഖലകളിൽ മികവുതെളിയിച്ച വിദ്യാർഥികളെ സർട്ടിഫിക്കറ്റും ഉപഹാരവും നൽകി അനുമോദിക്കുന്നു
അങ്കമാലി
നൂതനങ്ങളായ സാങ്കേതികവിദ്യകൾ വികസിപ്പിച്ചും പഠനത്തിലും കലാകായിക രംഗങ്ങളിലും മികവ് തെളിയിച്ചും മുന്നേറിയ വിദ്യാർഥികളെ അങ്കമാലി ഫിസാറ്റ് എൻജിനീയറിങ് കോളേജിൽ അനുമോദിച്ചു. ശ്രേഷ്ഠ 2026 എന്നപേരിൽ സംഘടിപ്പിച്ച പരിപാടി അഡീഷണൽ ഡയറക്ടർ ജനറൽ ഓഫ് ടെലി കമ്യൂണിക്കേഷൻ മേധാവി (കേരള റീജിയൺ) ബെന്നി ചിന്നപ്പൻ ഉദ്ഘാടനം ചെയ്തു.
ഫിസാറ്റ് ചെയർമാൻ പി ആർ ഷിമിത്ത് അധ്യക്ഷനായി. ഡെപ്യൂട്ടി ഡയറക്ടർ ജനറൽ ഓഫ് ടെക്നോളജി തോമസ് വർഗീസ്, അസിസ്റ്റന്റ് ഡയറക്ടർ ജനറൽ ഓഫ് ടെക്നോളജി എസ് സ്റ്റാൾവാർട്ഷൈൻ തുടങ്ങിയവർ സംസാരിച്ചു. വിവിധ വിഭാഗങ്ങളിലായി നൂറിലേറെ പ്രതിഭകൾ പുരസ്‌കാരങ്ങൾ ഏറ്റുവാങ്ങി.










0 comments