പ്ലാസ്റ്റിക് മാലിന്യശേഖരണ കേന്ദ്രത്തിലെ തീപിടിത്തം
ഉടമകൾ നഷ്ടപരിഹാരം നൽകാൻ ധാരണയായി

പെരുമാനിയിലെ ശേഖരണകേന്ദ്രത്തിൽ തീപിടിത്തത്തിനുശേഷം അവശേഷിക്കുന്ന പ്ലാസ്റ്റിക് മാലിന്യക്കൂമ്പാരം
പെരുമ്പാവൂർ
അറയ്ക്കപ്പടി പെരുമാനി പ്ലാസ്റ്റിക് മാലിന്യ ശേഖരണ കേന്ദ്രത്തിലെ തീപിടിത്തത്തിൽ സ്ഥാപനയുടമയും കെട്ടിടയുടമയും ചേർന്ന് നഷ്ടപരിഹാരം നൽകാൻ ധാരണയായി. അവശേഷിക്കുന്ന മുഴുവൻ മാലിന്യങ്ങളും 26നകം നീക്കും. പഞ്ചായത്ത് സെക്രട്ടറിയുടെ സാന്നിധ്യത്തിൽ നടന്ന ചർച്ചയ്ക്കുശേഷം ഇരുകൂട്ടരും മുദ്രപത്രത്തിൽ ഒപ്പുവച്ചു. ഗ്രീൻ ഇ വോട്ടക്സ് കമ്പനിയുടമ മുബാറക്, കെട്ടിടയുടമ കെ കെ കൊച്ചുണ്ണി എന്നിവർ ചർച്ചയിൽ പങ്കെടുത്തു.
കൃഷി ഓഫീസറുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാകും കർഷകർക്കുള്ള നഷ്ടപരിഹാരം നൽകുക. തൊട്ടടുത്ത ജലസ്രോതസ്സിലേക്ക് മലിനജലം ഒഴുകാതെ ഇടിഞ്ഞുപോയ മതിൽ ഉടൻ കെട്ടിസംരക്ഷിക്കാൻ സ്ഥലമുടമയും സമ്മതിച്ചു. മാലിന്യങ്ങൾ നീക്കം ചെയ്തശേഷംമാത്രമേ സ്ഥാപനത്തിലെ യന്ത്രസാമഗ്രികൾ കൊണ്ടുപോകാൻ പാടുള്ളൂവെന്നും വ്യവസ്ഥയിൽ പറയുന്നു.
ഇതിനുവിരുദ്ധമായി പ്രവർത്തിച്ചാൽ മുഴുവൻ നഷ്ടവും ഇവരിൽനിന്ന് ഈടാക്കാനും ധാരണപത്രത്തിൽ എഴുതിയിട്ടുണ്ട്. കഴിഞ്ഞ 13നാണ് വെങ്ങോല പഞ്ചായത്ത് അറയ്ക്കപ്പടി പെരുമാനിയിൽ പ്രവർത്തിച്ചിരുന്ന പ്ലാസ്റ്റിക് മാലിന്യശേഖരണ കേന്ദ്രത്തിന് തീപിടിച്ച് സമീപവാസികളുടെ കൃഷി നശിച്ചത്. തീപിടിത്തത്തിൽ ഉരുകിയതും അല്ലാത്തതുമായ 500 ടണ്ണിലധികം പ്ലാസ്റ്റിക് മാലിന്യങ്ങൾ ഇപ്പോഴും ഇവിടെ അവശേഷിക്കുന്നുണ്ട്.









0 comments