തൊഴിലാളികള്‍ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

അങ്കമാലി
തീപിടിത്തത്തില്‍ ഗോഡൗണിന് അകത്തുണ്ടായിരുന്ന തൊഴിലാളികള്‍ രക്ഷപ്പെട്ടത് തലനിരഴയ്ക്ക്. അന്പതോളം തൊഴിലാളികളാണ് ഗോഡൗണിൽ ജോലി ചെയ്യുന്നത്. ഓണം അവധിയായിരുന്നതിനാലും ചിലര്‍ ചായ കുടിക്കുന്നതിനും മറ്റുമായി പുറത്തുപോയതിനാലും അകത്ത് തൊഴിലാളികള്‍ കുറവായിരുന്നു. തീ പടർന്നയുടൻ അകത്തുണ്ടായിരുന്ന തൊഴിലാളികൾ വേഗത്തിൽ പുറത്തേക്ക് ഓടിയതിനാല്‍ ആളപായം ഒഴിവായി.
അഗ്നി രക്ഷാസേനയുടെ കൂടുതല്‍ യൂണിറ്റുകളെത്തി സമീപസ്ഥാപനങ്ങളിലെ ആളുകളെയും ഗോഡൗണിനു പിന്നിലെ വീട്ടുകാരെയും അവിടെനിന്നു മാറ്റിയശേഷം തീ പടരാതിരിക്കാനുള്ള മുന്‍കരുതലും എടുത്തു. മറ്റു വ്യാപാരസ്ഥാപനങ്ങളിലേക്ക് തീ പടരാതിരുന്നതിനാല്‍ വലിയ അപകടം ഒഴിവായി. കത്തിയമർന്ന ഗോഡൗണിൽനിന്ന് പ്രദേശത്താകെ കറുത്ത പുക പടർന്നത് പരിഭ്രാന്തിക്കിടയാക്കി.
ഗോഡൗണിന്റെ ഒരുവശത്ത് ചെറിയ റോഡും അതിനപ്പുറം വീടുകളുമാണ്. ചെറുറോഡിലൂടെ അഗ്നി രക്ഷാസേനയുടെ വലിയ വാഹനങ്ങള്‍ കയറുന്നതിന് തടസ്സങ്ങളുണ്ടായിരുന്നു. ദേശീയപാതയിലെ ഗതാഗതക്കുരുക്കും രക്ഷാപ്രവർത്തനത്തിന് തടസ്സം സൃഷ്ടിച്ചു. തുടര്‍ന്ന് പൊലീസെത്തി ഗതാഗതം ക്രമീകരിച്ചാണ് അഗ്നി രക്ഷാസേനാ വാഹനങ്ങൾക്ക് വഴിയൊരുക്കിയത്.










0 comments