ad
Deshabhimani

ആക്രി ഗോഡൗണിൽ 
തീപിടിത്തം

Fire

ശനിയാഴ്ച വൈകിട്ട് എറണാകുളം 
പുല്ലേപ്പടി പാലത്തിനുതാഴെ ആക്രി 
ഗോഡൗണിൽ ഉണ്ടായ തീപ്പിടുത്തം

വെബ് ഡെസ്ക്

Published on Apr 26, 2026, 01:56 AM | 1 min read

കൊച്ചി


പുല്ലേപ്പടി റെയിൽവേ മേൽപ്പാലത്തിന് താഴെ പ്രവർത്തിച്ചിരുന്ന ആക്രി ഗോഡൗണിൽ തീപിടിത്തം. ശനി വൈകിട്ട് ആറിനായിരുന്നു സംഭവം. ഗാന്ധിനഗർ, ക്ലബ് റോഡ് എന്നിവിടങ്ങളില്‍നിന്ന് അഗ്നിരക്ഷാസേനയുടെ നാലു യൂണിറ്റുകള്‍ എത്തി രണ്ടുമണിക്കൂർ പരിശ്രമത്തിനൊടുവിൽ തീയണച്ചു.


അരൂർ സ്വദേശിയുടെ ഉടമസ്ഥതയിലുള്ളതാണ് ആക്രിക്കട. ആക്രിസാധനങ്ങളിലേറെയും കത്തിനശിച്ചു. മൂന്നുലക്ഷം രൂപയുടെ നഷ്ടമാണ് പ്രാഥമികമായി വിലയിരുത്തിയിട്ടുള്ളതെന്നും തീപിടിത്തത്തിന്റെ കാരണം വ്യക്തമായിട്ടില്ലെന്നും അഗ്നിരക്ഷാസേന ഉദ്യോഗസ്ഥർ പറഞ്ഞു.


വിവരമറിഞ്ഞെത്തിയ കടയുടമ കുഴഞ്ഞുവീണു. തീപിടിത്തത്തെ തുടർന്ന് പുല്ലേപ്പടിഭാഗത്തും സമീപ റോഡുകളിലും വലിയ ഗതാഗതക്കുരുക്കായി. സമീപത്തെ ചില കെട്ടിടങ്ങൾക്കും ചെറിയ കേടുപാടുകളുണ്ടായിട്ടുണ്ട്‌.




deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home