ad
Deshabhimani

പെട്രോൾപമ്പിലേക്ക് 
കയറുന്നതിനിടെ കാറിന് തീപിടിച്ചു

fire

പോത്താനിക്കാട് പെട്രോൾപമ്പിൽ വാഹനത്തിന് തീപിടിച്ചപ്പോൾ

വെബ് ഡെസ്ക്

Published on Aug 24, 2026, 03:29 AM | 1 min read

കവളങ്ങാട്


പോത്താനിക്കാട് പെട്രോൾപമ്പിലേക്കു കയറുന്നതിനിടെ കാറിന് തീപിടിച്ചു. അഗ്നിരക്ഷാസേനയെത്തി തീ അണച്ചു.


കോതമംഗലം റോഡിലെ പമ്പിൽ ഞായർ ഉച്ചയ്ക്കാണ്‌ സംഭവം. മുള്ളരിങ്ങാട് മണ്ണാറപ്രായിൽ പോൾ മാത്യുവിന്റെ സ്കോർപ്പിയോ വാഹനത്തിനാണ്‌ തീപിടിച്ചത്. പോൾ മാത്യു മാത്രമാണ് വാഹനത്തിൽ ഉണ്ടായിരുന്നത്.


മുൻഭാഗത്ത്‌ തീ ഉയർന്നതോടെ പോൾ മാത്യു ഇറങ്ങിമാറി. പമ്പിലും മറ്റും ഉണ്ടായിരുന്നവർ തീ അണയ്ക്കാൻ ശ്രമിച്ചെങ്കിലും കൂടുതൽ പടരാതെ നിയന്ത്രിക്കാനേ കഴിഞ്ഞുള്ളൂ. അഗ്നിരക്ഷാസേനയെത്തി പൂർണമായും തീ അണച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home