Deshabhimani

ഉൾക്കടലിൽ മസ്‌തിഷ്‌കാഘാതം

തീരരക്ഷാസേന രക്ഷിച്ച 
ഫിലിപ്പീൻസ്‌ സ്വദേശി ആശുപത്രിവിട്ടു

Filipino

രാജഗിരി ആശുപത്രിയിൽ ചികിത്സയ്ക്ക് നേതൃത്വം നൽകിയ ഡോക്ടർമാർക്ക് നന്ദി പറയുന്ന ഫിലിപ്പീൻസ് സ്വദേശി അലൻ മോൺസാന്റോ അട്ടിക

വെബ് ഡെസ്ക്

Published on Nov 25, 2026, 12:47 AM | 1 min read

ആലുവ

അറബിക്കടലിൽ കപ്പൽ യാത്രക്കിടെ മസ്‌തിഷ്‌കാഘാതം സംഭവിച്ച്‌ തീരരക്ഷാസേന രക്ഷിച്ച ഫിലിപ്പീൻസ് സ്വദേശി അലൻ മോൺസാന്റോ അട്ടിക (52) ആശുപത്രിവിട്ടു. ചൈനയിലെ ലിയുഹെങ് തുറമുഖത്തുനിന്ന് കൊച്ചിയിലേക്ക് പുറപ്പെട്ട ‘എംടി ആർസ് എറ്റ് ലേബർ' എന്ന ഓയിൽ പ്രൊഡക്ട് ടാങ്കറിലെ ഷെഫായിരുന്നു അലൻ മോൺസാന്റോ. നവംബർ 18ന് കൊച്ചിതീരത്തിന് അകലെ പുറങ്കടലിൽ കപ്പൽ സഞ്ചരിക്കുന്നതിനിടെ അലന്റെ ഇടതുകൈയ്ക്കും കാലിനും പെട്ടെന്ന് തളർച്ചയുണ്ടായി.


മസ്‌തിഷ്‌കാഘാതത്തിന്റെ സൂചന തിരിച്ചറിഞ്ഞ കപ്പൽ അധികൃതർ അടിയന്തര സഹായത്തിനായി അപായസന്ദേശം അയച്ചു. സന്ദേശം ലഭിച്ച നെടുമ്പാശേരി കോസ്റ്റ് ഗാർഡ് എയർ എൻക്ലേവിൽനിന്ന് ഹെലികോപ്റ്റർ രക്ഷാപ്രവർത്തനത്തിനായി കപ്പലിലേക്ക് കുതിച്ചു. കപ്പലിന് തൊട്ടുമുകളിലായി ഹെലികോപ്റ്റർ നിലയുറപ്പിച്ചു. സ്ട്രെച്ചറിന്റെ സഹായത്തോടെ സാഹസികമായി അലനെ ഹെലികോപ്റ്ററിലേക്ക് ഉയർത്തിയ തീരരക്ഷാസേനാ ഉദ്യോഗസ്ഥർ മിനിറ്റുകൾക്കുള്ളിൽ കരയിലെത്തിച്ചു. തീരത്ത് സജ്ജമാക്കിയ പ്രത്യേക ആംബുലൻസിൽ അതിവേഗം രാജഗിരി ആശുപത്രിയിലെത്തിച്ചു.


ശരീരത്തിന്റെ ഇടതുഭാഗം പൂർണമായും തളർന്ന് ആശുപത്രിയിൽ എത്തിയ അലന് രാജഗിരിയിലെ ഡോ. ജിജി കുരുട്ടുകുളം, ഡോ. ജിതിൻ ആന്റണി ബോസ് എന്നിവരുടെ നേതൃത്വത്തിലുള്ള വിദഗ്ധസംഘം ചികിത്സ നൽകി. നടുക്കടലിൽനിന്ന് ജീവിതത്തിലേക്ക് കൈപിടിച്ചുയർത്തിയ ഇന്ത്യൻ തീരരക്ഷാസേനയ്‌ക്കും രാജഗിരി ആശുപത്രിക്കും നന്ദിപറഞ്ഞ് ചികിത്സ പൂർത്തിയാക്കി കഴിഞ്ഞദിവസം അലൻ നാട്ടിലേക്ക് മടങ്ങി.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home