പകര്‍ച്ചവ്യാധി: രണ്ടുപേര്‍കൂടി മരിച്ചു

കൊച്ചി
പകര്‍ച്ചവ്യാധിമൂലം ജില്ലയില്‍ രണ്ടുപേര്‍കൂടി മരിച്ചു. ഇതോടെ ഈ മാസം പകര്‍ച്ചവ്യാധിമൂലം മരിച്ചവരുടെ എണ്ണം 17 ആയി. 21ന് ഫോര്‍ട്ട് കൊച്ചിയില്‍ മരിച്ച എണ്‍പത്തേഴുകാരിയുടെ മരണം എച്ച്1 എന്‍1 ബാധിച്ചാണെന്ന് ആരോഗ്യവകുപ്പ് സ്ഥിരീകരിച്ചു.
അതേദിവസം പുന്നേക്കാട് മരിച്ച നാല്‍പ്പത്തഞ്ചുകാരന്റെ മരണകാരണം ഇന്‍ഫ്ലുവന്‍സയാണെന്നും സ്ഥിരീകരണമുണ്ട്. ജില്ലയില്‍ നാലാമത്തെയാളാണ് ജൂലൈയിൽ എച്ച്1 എന്‍1 ബാധിച്ച് മരിക്കുന്നത്. ഞായര്‍, തിങ്കള്‍ ദിവസങ്ങളിലായി 1451 പേര്‍ പനി ബാധിതരായിട്ടുണ്ട്.










0 comments