ഇവിടെ കേസ്‌ തെളിയും,
പൊന്ന് വിളയും

farming
avatar
ജോഷി അറയ്ക്കൽ

Published on Apr 21, 2025, 03:47 AM | 1 min read


കോതമംഗലം

കോട്ടപ്പടി എസ്‌ഐ സി വി എൽദോയ്‌ക്ക്‌ കേസ്‌ തെളിയിക്കാൻ മാത്രമല്ല, മണ്ണിൽ പൊന്നുവിളയിക്കാനും അറിയാം. പെരുമ്പാവുർ പട്ടാൽ സ്വദേശിയായ സി വി എൽദോ എവിടെ ചാർജ് എടുത്താലും അവിടെയെല്ലാം സ്‌റ്റേഷൻ വളപ്പിൽ കൃഷിയും തുടങ്ങും. കർഷക കുടുംബത്തിൽ ജനിച്ച എൽദോ കോട്ടപ്പടിയിൽ ഇത് രണ്ടാംതവണയാണ്. ആദ്യതവണ കോട്ടപ്പടി സ്റ്റേഷനിലെത്തിയ സമയത്ത് നടത്തിയ കൃഷിയുടെ തുടർച്ചയായാണ് ഇപ്പോഴത്തെ ജൈവ പച്ചക്കറിക്കൃഷി. പയർ, വെണ്ട, മത്തൻ, വെള്ളരി, മുളക്, ചുരയ്‌ക്ക, പാവൽ, കോവൽ, കപ്പ, കുമ്പളം, പീച്ചിങ്ങ തുടങ്ങിയവയെല്ലാം കൃഷിചെയ്യുന്നു. വിളവെടുക്കുന്ന പച്ചക്കറികൾ സ്റ്റേഷനിലെ ഉച്ചഭക്ഷണത്തിനാണ് ഉപയോഗിക്കുന്നത്.


ഡ്യൂട്ടി സമയത്തിനുമുമ്പ് സ്റ്റേഷനിലെത്തി കർഷകവേഷത്തിൽ തൂമ്പയുമായി പറമ്പിലേക്കിറങ്ങുന്നതാണ് പതിവ്. ജോലികഴിഞ്ഞാലും ബാക്കിസമയം കൃഷി പരിപാലനത്തിനായി മാറ്റിവയ്‌ക്കും. കൃഷിയിൽ മുഴുവൻ സഹപ്രവർത്തകരുടെയും പ്രോത്സാഹനമുണ്ടെന്നും എൽദോ പറഞ്ഞു. ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ നടന്ന വിളവെടുപ്പിനുശേഷം എൽദോയെ എസ്എച്ച്ഒ സാം ജോസ് പൊന്നാടയണിയിച്ച്‌ അനുമോദിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Home