ad
Deshabhimani

കർഷക കലവറ തുറന്നു

Farmer's pantry

വെങ്ങോല സഹകരണ ബാങ്കിൽ ആരംഭിച്ച കർഷക കലവറ മനോജ് മൂത്തേടൻ എംഎൽഎ ഉദ്ഘാടനം ചെയ്യുന്നു

വെബ് ഡെസ്ക്

Published on Jun 06, 2026, 12:32 AM | 1 min read

പെരുമ്പാവൂർ


വെങ്ങോല സഹകരണ ബാങ്കിന്റെ ആഭിമുഖ്യത്തിൽ കർഷക കലവറ തുറന്നു. വളം, കീടനാശിനികൾ, കാർഷികോപകരണങ്ങൾ എന്നിവ സബ്സിഡി നിരക്കിൽ കർഷക കലവറയിൽ ലഭിക്കും.


മനോജ് മൂത്തേടൻ എംഎൽഎ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ്‌ എം ഐ ബീരാസ് അധ്യക്ഷനായി. പഞ്ചായത്തിലെ 48 ഹരിതകർമസേന അംഗങ്ങളെ പഞ്ചായത്ത് പ്രസിഡന്റ്‌ ഷെമിദ ഷരീഫ് ആദരിച്ചു. കർഷകർക്കുള്ള ഇൻസെന്റീവ്‌ വിതരണം വൈസ് പ്രസിഡന്റ്‌ വി എച്ച് മുഹമ്മദ് നടത്തി.


ബാങ്ക് വൈസ് പ്രസിഡന്റ്‌ എ എസ് അനിൽകുമാർ, സെക്രട്ടറി സിമി കുര്യൻ, ആരോഗ്യ വിദ്യാഭ്യാസ സ്ഥിരംസമിതി അധ്യക്ഷൻ ജോയ്സി ബിബിൻ, ബേസിൽ കുര്യാക്കോസ്, സി എ അനസ്, നിനിൻ കുമാർ, എൽസി എൽദോസ്, സി വി ഐസക്, എം എം അജീഷ്, ജുബൈരിയ ഐസക് എന്നിവർ സംസാരിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home