ad
Deshabhimani

ഫാക്ട് സ്ഥാപിതദിനം 
സർ സി പി ദിനമാക്കി മാനേജ്‌മെന്റ്‌

FACT
avatar
സ്വന്തം ലേഖകൻ

Published on Sep 22, 2026, 12:35 AM | 1 min read

കളമശേരി

കേരളം പുറന്തള്ളിയ സർ സി പിയുടെ ഓർമ ഫാക്ടിന്റെ പേരിൽ അടിച്ചേൽപ്പിക്കാൻ മാനേജ്‌മെന്റ്‌ നീക്കം. സംഘപരിവാർ പിന്തുണയോടെ ഫാക്ട്‌ മാനേജ്‌മെന്റാണ്‌ നീക്കത്തിനു ചുക്കാൻപിടിക്കുന്നത്‌. തിരുവിതാംകൂർ ദിവാനായിരുന്ന സർ സി പി രാമസ്വാമിയുടെ പിന്തുണയിൽ 1943ൽ ശേഷസായ് സഹോദരന്മാരാണ്‌ ഫെർട്ടിലൈസേഴ്സ് ആൻഡ് കെമിക്കൽസ് ട്രാവൻകൂർ ആരംഭിച്ചത്. 1947ൽ ഉൽപ്പാദനമാരംഭിച്ച കമ്പനി 1960ൽ പൊതുമേഖലാ സ്ഥാപനമായി.


എല്ലാ വർഷവും വാർഷികം ഫാക്ട്‌ ദിനമായാണ്‌ ആഘോഷിക്കാറ്‌. ​ഈ വർഷംമുതൽ ഫാക്ട്‌ ദിനാചരണത്തിൽ സർ സിപി സ്മാരക പ്രഭാഷണം ആരംഭിക്കാൻ മാനേജ്‌മെന്റ്‌ തീരുമാനിച്ചു. ഫാക്ടിന്റെ ഉദ്യോഗമണ്ഡൽ ക്ലബ്ബിൽ ചൊവ്വ വൈകിട്ട് നാലിന് പ്രഥമ സർ സി പി രാമസ്വാമി അയ്യർ മെമ്മോറിയൽ പ്രഭാഷണത്തോടെയാകും ചടങ്ങ്‌ ആരംഭിക്കുക. സർ സി പി രാമസ്വാമി അയ്യരുടെ ഛായാചിത്രം അനാച്ഛാദനം ചെയ്യും. സംഘപരിവാറിനെ സന്തോഷിപ്പിക്കാൻ മാനേജ്മെന്റ്‌ സർ സി പിയെ ഉപയോഗിക്കുന്നതിൽ വ്യാപക പ്രതിഷേധമുണ്ട്.


​​കേരളം പുറംതള്ളിയ സർ സി പിയുടെ സ്മരണ അടിച്ചേൽപ്പിക്കാനുള്ള ഫാക്ട് മാനേജ്മെന്റിന്റെ നീക്കം പ്രതിഷേധാർഹമാണെന്ന് കൺസ്ട്രക്ഷൻ ആൻഡ് കോൺട്രാക്ട് വർക്കേഴ്സ് യൂണിയൻ ജനറൽ സെക്രട്ടറി എ ഡി സുജിൽ പറഞ്ഞു. പുന്നപ്ര -വയലാർ രക്തസാക്ഷിത്വത്തിന് കാരണക്കാരനായ ഫ്യൂഡൽ പ്രഭുവിന്റെ സ്മരണ കേരളത്തിലേക്കു ഒളിച്ചുകടത്താനുള്ള സംഘപരിവാർ അജൻഡയാണ് ഫാക്ട് മാനേജ്മെന്റ്‌ നടപ്പാക്കുന്നത്. ഇതിനെതിരെ ശക്തമായ പ്രതിഷേധമുയർത്തുമെന്നും അദ്ദേഹം പറഞ്ഞു.



ട്രേഡ് യൂണിയനുകൾ ബഹിഷ്കരിക്കും

കളമശേരി

ഫാക്ട് മാനേജ്മെന്റ് സംഘടിപ്പിക്കുന്ന സ്ഥാപിത ദിനാഘോഷം അംഗീകൃത ട്രേഡ് യൂണിയനുകൾ ബഹിഷ്കരിക്കും. സ്ഥാപനം നേരിടുന്ന ഉൽപ്പാദന പ്രതിസന്ധി പരിഹരിക്കാതെ ധൂർത്തും അനാവശ്യ ചെലവും വരുത്തിവയ്‌ക്കുന്ന മാനേജ്മെന്റ് നിലപാടിൽ പ്രതിഷേധിച്ചാണ് ബഹിഷ്കരണ തീരുമാനം.




Tags
deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home