ad
Deshabhimani

ഫാക്ടിന്റെ ഓണം അഡ്വാൻസിൽ
താൽക്കാലിക ജീവനക്കാരോട് വിവേചനം

FACT
വെബ് ഡെസ്ക്

Published on Aug 22, 2026, 02:44 AM | 1 min read

കളമശേരി


ഓണക്കാലത്തെ ഉത്സവ അഡ്വാൻസ് വിതരണത്തിൽ അഡ്‌ഹോക്ക് (താൽക്കാലിക) ജീവനക്കാരോട് കടുത്ത വിവേചനവുമായി ഫാക്ട് മാനേജ്‌മെന്റ്. എല്ലാവർഷവും ഉത്സവ സീസണിൽ താൽക്കാലിക ജീവനക്കാർക്ക് നൽകിവന്നിരുന്ന 35,000 രൂപയുടെ ഫെസ്റ്റിവൽ അഡ്വാൻസിന് ഇത്തവണ ഉപാധിവച്ചതാണ് വ്യാപക പ്രതിഷേധത്തിന് വഴിവച്ചിരിക്കുന്നത്.


കഴിഞ്ഞവർഷംവരെ നൽകിയിരുന്നതിൽനിന്ന് വ്യത്യസ്തമായി ഇത്തവണ സ്ഥിരംജീവനക്കാരുടെ ജാമ്യം ഉണ്ടെങ്കിലെ താൽക്കാലികക്കാർക്ക് അഡ്വാൻസ് ലഭിക്കൂ. അറുനൂറിലധികം താൽക്കാലിക ജീവനക്കാർ ജോലി ചെയ്യുന്ന കമ്പനിയിൽ സ്ഥിരംജീവനക്കാരുടെ ജാമ്യത്തിൽ മാത്രം അഡ്വാൻസ് എന്ന മാനേജ്മെന്റ്‌ നയം അപ്രായോഗികവും ഫലത്തിൽ ഉത്സവ അഡ്വാൻസ് നിഷേധിക്കുന്നതിന് തുല്യവുമാണെന്നാണ് ആക്ഷേപം.


​വിലക്കയറ്റത്തിന്റെ നാളുകളിൽ കുടുംബത്തോടൊപ്പം ഓണം ആഘോഷിക്കാൻ കരാർ- താൽക്കാലിക ജീവനക്കാർ ആശ്രയിച്ചിരുന്നത് കമ്പനി പിന്നീട് തുല്യ ഗഡുക്കളായി തിരിച്ചുപിടിക്കുന്ന ഫെസ്റ്റിവൽ അഡ്വാസിനെയാണ്. ഇത് നിഷേധിക്കുന്ന നടപടിയാണ് മാനേജ്മെന്റ്‌ സ്വീകരിക്കുന്നത്. സ്ഥാപനത്തിന്റെ ദൈനംദിന പ്രവർത്തനങ്ങളിൽ സ്ഥിരംജീവനക്കാർക്കൊപ്പം ജോലി ചെയ്യുന്ന തങ്ങളെ മാനേജ്‌മെന്റ് രണ്ടാംകിടക്കാരായി കാണുകയാണെന്ന് അഡ്‌ഹോക്ക് ജീവനക്കാർ ആരോപിക്കുന്നു.


ഉത്സവകാലത്ത് ജീവനക്കാരുടെ ഇടയിൽ വേർതിരിവ് സൃഷ്ടിക്കുന്ന നടപടി പിൻവലിക്കണമെന്നും മുൻ വർഷങ്ങളിലേതുപോലെ അധിക നിബന്ധനകളില്ലാതെ ഓണം അഡ്വാൻസ് അനുവദിക്കണമെന്നുമാണ് താൽക്കാലിക ജീവനക്കാരുടെ ആവശ്യം.




Tags
deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home