ഫാക്ടിൽ ഡൈ -അമോണിയം ഫോസ്-ഫേറ്റ് ഉൽപ്പാദനം തുടങ്ങി

ഫാക്ട് ഡിഎപി പ്ലാന്റ് പ്രവർത്തനം ആദ്യലോഡ് ഫ്ലാഗ് ഓഫ് ചെയ്ത് സംസ്ഥാന വ്യവസായ വാണിജ്യ വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി എ പി എം മുഹമ്മദ് ഹനീഷ് ഉദ്ഘാടനം ചെയ്യുന്നു
കളമശേരി
ഫെർട്ടിലൈസേഴ്സ് ആൻഡ് കെമിക്കൽസ് ട്രാവൻകൂർ ലിമിറ്റഡ് (എഫ്എസിടി) കമ്പനി ഉദ്യോഗമണ്ഡൽ കോംപ്ലക്സിൽ ഡൈ -അമോണിയം ഫോസ്ഫേറ്റ് (ഡിഎപി) ഉൽപ്പാദനം ആരംഭിച്ചു. കമ്പനിയുടെ വളർച്ചയിലും കാർഷികമേഖലയെ ശക്തിപ്പെടുത്തുന്നതിനുമുള്ള പ്രധാന നാഴികക്കല്ലാണ് ഇതെന്ന് കമ്പനി അധികൃതർ പറഞ്ഞു.
ഫാക്ട് ഉദ്യോഗമണ്ഡൽ കോംപ്ലക്‌സിൽ നടന്ന ചടങ്ങിൽ സംസ്ഥാന വ്യവസായ വാണിജ്യ വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി എ പി എം മുഹമ്മദ് ഹനീഷ്, ഡിഎപിയുടെ ആദ്യ ലോഡ് ഫ്ലാഗ് ഓഫ് ചെയ്തു. കലക്ടർ ജി പ്രിയങ്ക പങ്കെടുത്തു.
പ്രതിവർഷം 1,48,500 ടൺ സ്ഥാപിത ഉൽപ്പാദനശേഷിയുള്ള നൈട്രജൻ ഫോസ്‌ഫേറ്റ് പ്ലാന്റ് പരിഷ്കരിച്ചാണ് ഡിഎപി ഉത്പാദിപ്പിക്കുന്നത്. വ്യാപകമായി ഉപയോഗിക്കുന്ന ഫോസ്ഫേറ്റിക് വളങ്ങളിൽ ഒന്നാണ് ഡിഎപി. ആരോഗ്യകരമായ വിള, വളർച്ചയ്ക്ക് ആവശ്യമായ നൈട്രജൻ, ഫോസ്ഫറസ് തുടങ്ങിയ അവശ്യപോഷകങ്ങൾ ഡിഎപിയിൽ അടങ്ങിയിട്ടുണ്ട്.
ഫാക്ട് സിഎംഡി എസ് ശക്തിമണി അധ്യക്ഷനായി. ടെക്നിക്കൽ ഡയറക്ടർ ഡോ. കെ ജയചന്ദ്രൻ, എക്‌സിക്യൂട്ടീവ് ഡയറക്ടർ (പ്രൊഡക്ഷൻ കോ-ഓർഡിനേഷൻ) ആർ മണിക്കുട്ടൻ, ചീഫ് ജനറൽ മാനേജർ (ഉദ്യോഗമണ്ഡൽ കോംപ്ലക്‌സ്) ആർ ദിലീപ് തുടങ്ങിയവർ സംസാരിച്ചു.










0 comments