ad
Deshabhimani

ഡോ. ടോണി ഫെർണാണ്ടസ് ഐ ഹോസ്പിറ്റൽ പുതിയ മന്ദിരം ഉദ്ഘാടനം ഇന്ന്

eye hospital

ആലുവ കുന്നുംപുറത്തെ ഡോ. ടോണി ഫെർണാണ്ടസ് ഐ ഹോസ്പിറ്റലിന്റെ പുതിയ മന്ദിരം

വെബ് ഡെസ്ക്

Published on Aug 01, 2026, 01:27 AM | 1 min read

ആലുവ


ഡോ. ടോണി ഫെർണാണ്ടസ് ഐ ഹോസ്പിറ്റൽ പുതിയമന്ദിരം ശനി രാവിലെ 10ന് മുഖ്യമന്ത്രി വി ഡി സതീശൻ ഉദ്ഘാടനം ചെയ്യും.


ഡോ. ടോണീസ് സ്‌കൂൾ ഓഫ് ഒപ്റ്റോമെട്രി മന്ത്രി റോജി എം ജോണും ഡോ. ഇവോൺ മെമ്മോറിയൽ സർജിക്കൽ ബ്ലോക്ക് മന്ത്രി വി ഇ അബ്ദുൽ ഗഫൂറും ഡിപ്പാർട്ട്‌മെന്റ് ഓഫ് കമ്യൂണിറ്റി ഒഫ്‌താൽമോളജി ബെന്നി ബെഹനാൻ എംപിയും ഉദ്‌ഘാടനം ചെയ്യും. ആലുവ കുന്നുംപുറം ഹൈ റോഡിൽ നിലവിലെ ആശുപത്രിക്കുസമീപമാണ്‌ 25 കോടി ചെലവിൽ നിർമിച്ച ഒന്പതുനിലകളുള്ള പുതിയ കെട്ടിടം.


രോഗീകേന്ദ്രീകൃത സേവനവും ആധുനിക ചികിത്സാസംവിധാനങ്ങളും കൂടുതൽ വിപുലപ്പെടുത്തുകയാണ് ലക്ഷ്യമെന്ന് ഡോ. ടോണി ഫെർണാണ്ടസ്, ഡോ. ഫ്രെഡി ടോണി ഫെർണാണ്ടസ് എന്നിവർ പറഞ്ഞു. ​



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home