അതിദാരിദ്ര്യമുക്ത പ്രഖ്യാപനം ; ആഹ്ലാദത്തിരയടിച്ചു

ആലുവയിൽ നടന്ന ആഹ്ലാദപ്രകടനം സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റ് അംഗം എം വി ജയരാജൻ മധുരംനൽകി ഉദ്ഘാടനം ചെയ്യുന്നു
കൊച്ചി
കേരളം അതിദാരിദ്ര്യമുക്തമായി പ്രഖ്യാപിച്ചതിന്റെ ഭാഗമായി എൽഡിഎഫിന്റെ ആഭിമുഖ്യത്തിൽ ജില്ലയിൽ വിവിധ കേന്ദ്രങ്ങളിൽ ആഹ്ലാദപ്രകടനം നടത്തി. കലൂർ ദേശാഭിമാനി ജങ്‌ഷനിൽനിന്ന് ആരംഭിച്ച ആഹ്ലാദപ്രകടനം കറുകപ്പള്ളി ജങ്‌ഷനിൽ സമാപിച്ചു. തുടർന്ന് നടന്ന സമ്മേളനം സിപിഐ എം ജില്ലാ സെക്രട്ടറി എസ് സതീഷ് ഉദ്‌ഘാടനം ചെയ്‌തു. കലൂരിലെ കടകളിലും സ്ഥാപനങ്ങളിലും എസ് സതീഷിന്റെ നേതൃത്വത്തിൽ മധുരവിതരണവും നടന്നു. പി എം ഹാരിസ് അധ്യക്ഷനായി. സിപിഐ എം എറണാകുളം ഏരിയ സെക്രട്ടറി സി മണി, ജില്ലാ കമ്മിറ്റി അംഗം കെ വി മനോജ്, കൗൺസിലർ അഷിത യഹിയ എന്നിവർ സംസാരിച്ചു.
ആലുവയിൽ സംസ്ഥാന സെക്രട്ടറിയറ്റ് അംഗം എം വി ജയരാജൻ ഉദ്‌ഘാടനം ചെയ്‌തു. ജില്ലാ സെക്രട്ടറിയറ്റ് അംഗങ്ങളായ സി കെ പരീത് തൃക്കാക്കരയിലും ഷാജി മുഹമ്മദ് കവളങ്ങാടും അഡ്വ. പുഷ്‌പ ദാസ് വാഴക്കുളത്തും പി ആർ മുരളീധരൻ മൂവാറ്റുപുഴയിലും ആർ അനിൽകുമാർ കോതമംഗലത്തും സി ബി ദേവദർശനൻ കോലഞ്ചേരിയിലും ടി സി ഷിബു തൃപ്പൂണിത്തുറയിലും കളമശേരിയിൽ സിപിഐ എം സംസ്ഥാന കമ്മിറ്റി അംഗം കെ ചന്ദ്രൻപിള്ളയും ആഹ്ലാദപ്രകടനങ്ങൾ ഉദ്‌ഘാടനം ചെയ്‌ത് മധുരം വിതരണംചെയ്‌തു.

അതിദരിദ്രരില്ലാത്ത ആദ്യ സംസ്ഥാനമായി കേരളം മാറിയതിൽ സർക്കാരിന് അഭിവാദ്യമർപ്പിച്ച് എൽഡിഎഫ് പ്രവർത്തകർ കലൂർ ദേശാഭിമാനി
ജങ്ഷനിൽനിന്ന‍് കറുകപ്പള്ളിയിലേക്കു നടത്തിയ ആഹ്ലാദപ്രകടനം









0 comments