ad
Deshabhimani

ഉല്ലാസയാത്ര സംഘടിപ്പിച്ചു

Excursion

ഉല്ലാസയാത്രയുടെ ഭാഗമായി വയോമിത്രം അംഗങ്ങൾ ആലപ്പുഴ ബീച്ചിൽ എത്തിയപ്പോൾ

വെബ് ഡെസ്ക്

Published on Sep 05, 2026, 02:21 AM | 1 min read

തൃപ്പൂണിത്തുറ


നഗരസഭയിലെ ചാത്താരി വയോമിത്രം യൂണിറ്റിന്റെ നേതൃത്വത്തിൽ ഉല്ലാസയാത്ര സംഘടിപ്പിച്ചു.

ആലപ്പുഴയിൽ പുന്നമട കായലിൽ ആദ്യമായി നടത്തിയ ബോട്ട് യാത്രയടക്കം വയോജനങ്ങളിൽ പലർക്കും ആദ്യ കായൽ യാത്രയായത് കൗതുകവും ആവേശവും നൽകി.


തുടർന്ന് ആലപ്പുഴ ബീച്ചിൽ വയോജനങ്ങളുടെ വിവിധ കലാകായിക പരിപാടികൾ സംഘടിപ്പിച്ചു. 40 ഓളംപേർ പങ്കാളികളായ യാത്രയ്ക്ക് കൗൺസിലർമാരായ ഇ എസ് രാകേഷ് പൈ, കെ ജി അനിൽ, മുൻ കൗൺസിലർ രാജി അനിൽ, സിൻസി അനൂപ്, ഡോ. ഹൃദ്യ വിനോദ്, പ്രവീണ പ്രഭാകരൻ, കെ വി അമ്പിളി, മിനി പ്രദീപ് എന്നിവർ യാത്രയ്ക്ക് നേതൃത്വം നൽകി.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home