കഞ്ചാവുചെടികൾ കണ്ടെത്തി

ആരക്കുഴ പെരിങ്ങഴ കവലയ്ക്ക് സമീപത്ത് കണ്ടെത്തിയ കഞ്ചാവുചെടികൾ
മൂവാറ്റുപുഴ
മൂവാറ്റുപുഴ എക്സൈസ് സംഘം പെരിങ്ങഴ കവലയ്ക്ക് സമീപത്തുനിന്ന് കഞ്ചാവുചെടികൾ കണ്ടെത്തി. ഒരുമീറ്റർ പൊക്കമുള്ള ഒന്നും അരമീറ്റർ പൊക്കമുള്ള രണ്ടും ചെടികളാണ് കണ്ടെത്തിയത്. കഞ്ചാവുചെടികൾ മൂവാറ്റുപുഴ എക്സൈസ് ഓഫീസിലെത്തിച്ച് കേസെടുത്തു.
എക്‌സൈസ് സർക്കിൾ ഇൻസ്‌പെക്ടർ ജി കൃഷ്ണകുമാറിന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനാസംഘത്തിൽ
പ്രിവന്റീവ് ഓഫീസർ കെ കെ മനോജ്, സിവിൽ എക്‌സൈസ് ഓഫീസർമാരായ പി ബി മാഹിൻ, പി ആർ അനുരാജ്, കെ എ നൗഷാദ് എന്നിവരുമുണ്ടായി.










0 comments