ad
Deshabhimani

പെട്രോളിൽ എഥനോൾ: വാഹന 
ഉടമകളുടെ ആശങ്ക പരിഹരിക്കണം

Ethanol

അങ്കമാലി കാര്യവിചാര സദസ്സിന്റെ സംവാദം ജോർജ് സ്റ്റീഫൻ ഉദ്ഘാടനം ചെയ്യുന്നു

വെബ് ഡെസ്ക്

Published on Jul 13, 2026, 12:54 AM | 1 min read

അങ്കമാലി


പെട്രോളിൽ എഥനോൾ കലർത്തുന്നതിൽ വാഹന ഉടമകൾക്കുള്ള ആശങ്ക പരിഹരിക്കണമെന്ന് അങ്കമാലി കാര്യവിചാരസദസ്സിന്റെ പ്രതിവാര സംവാദം കേന്ദ്രസർക്കാരിനോട് ആവശ്യപ്പെട്ടു. "എന്തിനോവേണ്ടി തിളയ്ക്കുന്ന ഏഥനോൾ’ എന്നതായിരുന്നു സംവാദവിഷയം.


25 ശതമാനം ക്രൂഡ് ഓയിൽ ഇറക്കുമതി കുറയ്‌ക്കാൻ ഏർപ്പെടുത്തിയ പരിഷ്‌കാരം വാഹനങ്ങളുടെ ഇന്ധനക്ഷമത കുറയ്‌ക്കുകയാണ്‌ ഉണ്ടായത്‌. ഇതിലൂടെ കേന്ദ്ര സർക്കാർ ഉദ്ദേശിച്ച ഫലം ലഭിക്കുന്നില്ല. അമേരിക്കയിലെയോ ബ്രസീലിലെയോ സാഹചര്യം, എൻജിനുകളുടെ സാങ്കേതികതകൊണ്ടും കാലാവസ്ഥകൊണ്ടും വ്യത്യസ്തമാണ്. സ്വതന്ത്രമായ ശാസ്ത്രീയ പഠനങ്ങൾക്കുശേഷംമാത്രമേ ഇന്ത്യയിൽ ഇത് വ്യാപകമാക്കാൻ പാടുള്ളൂവെന്നും സംവാദത്തിൽ പങ്കെടുത്തവർ പറഞ്ഞു.


ജോർജ് സ്റ്റീഫൻ ഉദ്ഘാടനം ചെയ്തു. കെ കെ ജോഷി അധ്യക്ഷനായി. എൻ പി അവറാച്ചൻ, പോളി പഞ്ഞിക്കാരൻ, ചെറിയാൻ മാഞ്ഞൂരാൻ, വർഗീസ് പരിയാടൻ എന്നിവർ സംസാരിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home