പരിസ്ഥിതിദിനാചരണം; നാടൊന്നായി കെെകോർത്തു

കോലഞ്ചേരി
എഡ്രാക് കുന്നത്തുനാട് മേഖലാ കമ്മിറ്റിയുടെ പരിസ്ഥിതി ദിനാചരണം പട്ടിമറ്റം മനക്കപ്പടിയിൽ വൃക്ഷത്തൈ നട്ട് പ്രസിഡന്റ് പി പി മൈതീനും സെക്രട്ടറി സാബു വർഗീസും ചേർന്ന് ഉദ്ഘാടനം ചെയ്തു. കമ്മിറ്റിയിലെ മുഴുവൻ റസിഡന്റ്‌സ് അസോസിയേഷനുകൾക്കും വൃക്ഷത്തൈ വിതരണം ചെയ്തു. മഴുവന്നൂർ കൃഷിഭവന്റെ പരിസ്ഥിതി ദിനാഘോഷം ബഡ്‌സ് സ്കൂളിൽ വൃക്ഷത്തൈ നട്ട് പഞ്ചായത്ത് പ്രസിഡന്റ് ബിൻസി ബൈജു ഉദ്ഘാടനം ചെയ്തു. ചുമട്ടുതൊഴിലാളി യൂണിയൻ സിഐടിയു പുക്കാട്ടുപടി യൂണിറ്റിന്റെ പരിസ്ഥിതി ദിനാചരണം കിഴക്കമ്പലം മുൻ പഞ്ചായത്ത് പ്രസിഡന്റ് എം കെ അനിൽകുമാർ വൃക്ഷത്തൈ നട്ട് ഉദ്ഘാടനം ചെയ്തു.
നെടുമ്പാശേരി
പാറക്കടവ് ബ്ലോക്ക് പഞ്ചായത്ത് പരിസ്ഥിതിദിനാഘോഷത്തിന്റെ ഭാഗമായി വിവിധ പരിപാടികൾ സംഘടിപ്പിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി വി പ്രദീഷ് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് താര സജീവ് അധ്യക്ഷയായി. ജനപ്രതിനിധികൾ ബ്ലോക്ക് ഓഫീസ് അങ്കണത്തിൽ ഓർമമരം നട്ടു. ബ്ലോക്ക് അതിർത്തിയിലെ മുഴുവൻ അങ്കണവാടികളിലേക്കും പച്ചക്കറിത്തൈ വിതരണം ചെയ്തു.
അങ്കമാലി
കേരള കർഷകസംഘം മുനിസിപ്പൽ കമ്മിറ്റി സംഘടിപ്പിച്ച പരിസ്ഥിതി ദിനാചരണം അങ്കമാലി പറക്കുളം റോഡിൽ സിപിഐ എം ഏരിയ സെക്രട്ടറി കെ പി റെജീഷ് തൈനട്ട് ഉദ്‌ഘാടനം ചെയ്‌തു.
അങ്കമാലി ഏരിയതല ഉദ്ഘാടനം പാലിശേരിയിൽ കർഷകസംഘം ജില്ലാ എക്സിക്യൂട്ടീവ് അംഗം കെ കെ ഷിബു നിർവഹിച്ചു. നായത്തോട് ജി സ്മാരക ഹയർ സെക്കൻഡറി സ്കൂൾ, അങ്കമാലി സെന്റ് ആൻസ് കോളേജ് എന്നിവിടങ്ങളിൽ നഗരസഭാ ചെയർമാൻ ഷിയോ പോൾ തൈനട്ടു.









0 comments