മുത്തശ്ശിമാവിനെ ആദരിച്ച് വിദ്യാർഥികൾ

പെരുമ്പാവൂർ
ഒന്നേകാൽനൂറ്റാണ്ടായി മധുരവും തണലും നൽകുന്ന മുത്തശ്ശിമാവിനെ വളയൻചിറങ്ങര വി എൻ കേശവപിള്ള സ്മാരക വായനശാലയിലെ കെ വിജയകുമാർ സ്മാരക, കുട്ടികളുടെ വായനശാലാ അംഗങ്ങളും പ്രവർത്തകരും ആദരിച്ചു. വളയൻചിറങ്ങര ഐടിഐക്കുസമീപം തലമുറകളുടെ ഓർമ നിൽക്കുന്ന മാവിനാണ് ലോക പരിസ്ഥിതിദിനത്തിൽ ആദരം നൽകിയത്. വിദ്യാർഥികൾ മുത്തശ്ശിമാവിന് പൊന്നാടയും പൂമാലയും അണിയിച്ചു. രായമംഗലം പഞ്ചായത്ത് പ്രസിഡന്റ് എൻ പി അജയകുമാർ പരിസ്ഥിതിസന്ദേശം നൽകി.
വാഴക്കുളം ബ്ലോക്ക് പഞ്ചായത്തിൽ പ്രസിഡന്റ് കെ എം അൻവർ അലി, കൂവപ്പടി ഗണപതിവിലാസം ഹൈസ്കൂളിൽ കേരള ശാസ്ത്രസാഹിത്യ പരിഷത്ത് ശാസ്ത്രഗതി പത്രാധിപസമിതി അംഗം എം എൻ ഉണ്ണിക്കൃഷ്ണൻ, മുടക്കുഴ സിപിഐ എം മില്ലുംപടി, ഇളമ്പകപ്പിള്ളി സൗത്ത് ബ്രാഞ്ച് എന്നിവിടങ്ങളിൽ പി കെ ശിവദാസ് എന്നിവർ ഉദ്ഘാടനം ചെയ്‌തു.
പ്രകൃതി സംരക്ഷണസമിതി കീഴില്ലം ഗവ. യുപി സ്കൂളിൽ നടത്തിയ സംസ്ഥാന പരിപാടി രായമംഗലം പഞ്ചായത്ത് അംഗം മിനി ജോയി, സൗത്ത് എഴിപ്രം ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ വാഴക്കുളം പഞ്ചായത്ത് പ്രസിഡന്റ് ഗോപാൽ ഡിയോ, വെങ്ങോല കർഷക ഗ്രന്ഥാലയത്തിൽ താലൂക്ക് ലൈബ്രറി കൗൺസിൽ വൈസ് പ്രസിഡന്റ് കെ പി സെയ്തുമുഹമ്മദ്, കുറുപ്പംപടി സഹകരണ ബാങ്ക് വായ്ക്കര ഗവ. എൽപി സ്കൂളിൽ സംഘടിപ്പിച്ച പരിപാടി പ്രസിഡന്റ് വി കെ സന്തോഷ്, ഒക്കൽ സഹകരണ ബാങ്കിൽ പ്രസിഡന്റ് പി ജെ തങ്കച്ചൻ, പെരുമ്പാവൂർ നഗരസഭാ നേതൃത്വത്തിൽ ബോയ്സ് ഹയർ സെക്കൻഡറി സ്കൂളിൽ നടത്തിയ ദിനാചരണം ചെയർമാൻ പോൾ പാത്തിക്കൽ, കേരള ബ്രാഹ്മണസഭ ഉപസഭ മന്ദിരത്തിൽ സംസ്ഥാന പ്രസിഡന്റ് എച്ച് ഗണേഷ് എന്നിവർ ഉദ്ഘാടനം ചെയ്തു.









0 comments