പഞ്ചായത്ത് അംഗം റീജമോൾ ജോബി മികച്ച സംരംഭക

പിറവം
പാമ്പാക്കുട പഞ്ചായത്തിലെ മികച്ച സംരംഭകയായി, നാലാംവാർഡ് അംഗം റീജമോൾ ജോബിയെ തെരഞ്ഞെടുത്തു. സംസ്ഥാന കുടുംബശ്രീ മിഷൻ നടത്തിയ കുടുംബശ്രീ സംരംഭകമത്സരത്തിൽ, പാമ്പാക്കുട ബ്ലോക്കിൽനിന്ന് നേരത്തേ ജില്ലാതലത്തിലേക്ക് റീജമോളെ തെരഞ്ഞെടുത്തിരുന്നു.
സംരംഭകവർഷത്തിൽ ബ്രൈറ്റ് എന്ന പേരിൽ തുടങ്ങിയ സംരംഭംവഴി 27 തരത്തിലുള്ള ഉൽപ്പന്നങ്ങൾ വിപണിയിൽ ഇറക്കി. വിവിധയിനം ലോഷനുകൾ, സോപ്പ്, സൗന്ദര്യവർധക ഉൽപ്പന്നങ്ങൾ, സോപ്പുൽപ്പന്നങ്ങൾ എന്നിവയാണ് വിപണിയിലെത്തിക്കുന്നത്. ദേശീയ സരസ് മേളകളടക്കം വിവിധ മേളകളിലും പങ്കെടുത്തു. പഞ്ചായത്ത് പ്രസിഡന്റ് ശ്രീകാന്ത് നന്ദനൻ പുരസ്കാരം സമ്മാനിച്ചു. സിഡിഎസ് ചെയർപേഴ്സൺ ബിന്ദു മോഹനൻ അധ്യക്ഷയായി. റീന എബ്രഹാം, ഫിലിപ്പ് ഇരട്ടയാനിയിൽ, ഉഷ രമേശ്, ബേബി ജോസഫ്, ജിനു സി ചാണ്ടി, ലിസി ബെന്നി തുടങ്ങിയവർ സംസാരിച്ചു.








0 comments