കുമ്പളങ്ങിയിൽ കായൽ കൈയേറി നിർമാണം

പള്ളുരുത്തി
കുമ്പളങ്ങിയിൽ സ്വകാര്യ ഹോംസ്റ്റേയുടെ നേതൃത്വത്തിൽ അനധികൃതമായി കായൽ കൈയേറുന്നതായി പരാതി. ആലുംപറമ്പിൽ ലാലന്റെ ഉടമസ്ഥതയിൽ കല്ലഞ്ചേരിയിൽ പ്രവർത്തിക്കുന്ന ലാൽസ് ബാക്ക് വാട്ടർ ഹോംസ്റ്റേയാണ് കായൽ കൈയേറി അനധികൃത നിർമാണം നടത്തുന്നത്. കായലിലേക്ക് 50 മീറ്ററോളം നീളത്തിൽ കോൺക്രീറ്റ് കുറ്റികൾ സ്ഥാപിച്ച് കായലിനുമീതെ നടപ്പാതയും പ്രത്യേക വിശ്രമകേന്ദ്രവുമാണ് നിർമിക്കുന്നത്.
കായലിന്റെ സ്വാഭാവിക നീരൊഴുക്ക് തടസ്സപ്പെടുംവിധമാണ് നിർമാണം.
മത്സ്യത്തൊലാളികൾക്ക് വഞ്ചി ഇറക്കുന്നതിനും തടസ്സം നേരിടുകയാണ്. നാട്ടുകാർ പഞ്ചായത്തിൽ നൽകിയ പരാതിയിൽ നിർമാണം നിർത്തിവയ്‌ക്കാൻ ആവശ്യപ്പെട്ടെങ്കിലും അവധി ദിവസങ്ങളുടെ മറപറ്റി നിർമാണം തുടരുകയാണ്.









0 comments