ad
Deshabhimani

കണ്ടെയ്നർ ലോറിയിൽ വൈദ്യുതിലൈൻ കുരുങ്ങി തൂണുകൾ മറിഞ്ഞു

Electric Post

കാക്കനാട് ജഡ്ജിമുക്ക് റോഡിൽ കണ്ടെയ്നർ ലോറിയിൽ വൈദ്യുതിലൈൻ കുരുങ്ങി വൈദ്യുതിത്തൂണുകൾ 
റോഡിലേക്ക് മറിഞ്ഞുവീണപ്പോൾ

വെബ് ഡെസ്ക്

Published on Feb 25, 2026, 01:27 AM | 1 min read

കാക്കനാട്

തൃക്കാക്കര കാർഡിനൽ എൽപി സ്കൂളിനുസമീപം ജഡ്ജിമുക്ക് റോഡിൽ കണ്ടെയ്‌നർ ലോറി വൈദ്യുതിലൈനിൽ കുരുങ്ങി വൈദ്യുതിത്തൂണുകൾ റോഡിലേക്ക് മറിഞ്ഞുവീണു. ആളപായമില്ല. ചൊവ്വ പകൽ 2.45നാണ്‌ അപകടം. ഉയരം കൂടിയ ലോറി കുരുങ്ങിയത് അറിയാതെ ഡ്രൈവർ വാഹനം മുന്നോട്ട് എടുത്തപ്പോൾ വൈദ്യുതിക്കമ്പി വലിഞ്ഞുമുറുകി റോഡരികിൽനിന്ന രണ്ട് ഇരുമ്പുതൂണുകൾ ഒടിഞ്ഞ് റോഡിലേക്ക് വീഴുകയായിരുന്നു.


തൂണിനുമുകളിൽ സ്ഥാപിച്ചിരുന്ന എബി സ്വിച്ചും മറിഞ്ഞുവീണു. അപകടത്തിൽ റോഡരികിൽ പാർക്ക് ചെയ്തിരുന്ന കാറിനും കണ്ടെയ്നറിനുപിന്നിൽ സഞ്ചരിച്ച മറ്റൊരു കാറിനും കണ്ടെയ്‌നർ ലോറിക്കും കേടുപാടുകൾപറ്റി. അപകടത്തെ തുടർന്ന്‌ സീപോർട്ട് റോഡിലും ഇടപ്പള്ളി -പുക്കാട്ടുപടി റോഡിലും ജഡ്‌ജിമുക്ക് ലിങ്ക് റോഡിലും ഭാരതമാത കോളേജ് മുതൽ വള്ളത്തോൾ ജങ്‌ഷൻവരെയും സീപോർട്ട് എയർപോർട്ട്‌ റോഡിലും വൻ ഗതാഗതക്കുരുക്ക് അനുഭവപ്പെട്ടു.


ഇടപ്പള്ളി- പുക്കാട്ടുപടി റോഡിലെ ഗതാഗതക്കുരുക്ക് ഉണിച്ചിറവരെ നീണ്ടു. വൈകിട്ടാണ് ഗതാഗതം പുനഃസ്ഥാപിച്ചത്. അപകടത്തെ തുടർന്ന് നിലച്ച വൈദ്യുതിവിതരണം രാത്രി വൈകി പുനഃസ്ഥാപിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home