അംബേദ്കർ ഗ്രാമപദ്ധതി അവതാളത്തിലാക്കി എൽദോസ് കുന്നപ്പിള്ളി എംഎല്‍എ

വെങ്ങോല പറങ്കിമല അംബേദ്കർ ഗ്രാമത്തിലേക്കുള്ള റോഡ് തകർന്ന നിലയില്‍
പെരുമ്പാവൂർ
എൽദോസ് കുന്നപ്പിള്ളിൽ എംഎൽഎയുടെ അനാസ്ഥമൂലം വെങ്ങോല പങ്കിമല അംബേദ്കർ ഗ്രാമപദ്ധതി അവതാളത്തിലായി. പട്ടികജാതി വികസനവകുപ്പ് അനുവദിച്ച ഒരുകോടി രൂപയുടെ പദ്ധതികളാണ് നിലച്ചത്. ഒരുവർഷംമുമ്പ് അനുവദിച്ച ഫണ്ട് ഉപയോഗിച്ച് 28 വീടുകളാണ് അറ്റകുറ്റപ്പണി നടത്തേണ്ടത്. ഇതിൽ കോൺഗ്രസ് അനുഭാവികളുടെ എട്ട് വീടുകൾമാത്രം അറ്റകുറ്റപ്പണി നടത്തി. അംബേദ്കർ ഗ്രാമപദ്ധതിപ്രകാരം എസ്‌സി ഭവനങ്ങൾക്ക് പശുത്തൊഴുത്തുനിർമാണം, വെളിച്ചം, റോഡ് എന്നിവയ്ക്കുകൂടി ഫണ്ട് അനുവദിച്ചിട്ടുണ്ട്. വീടുകൾ അറ്റകുറ്റപ്പണി തീർക്കണമെന്ന് ആവശ്യപ്പെട്ട് കുടുംബങ്ങൾ എംഎൽഎയെ സമീപിച്ചെങ്കിലും പദ്ധതി നടപ്പാക്കാൻ തയ്യാറാകുന്നില്ല. അംബേദ്കർ ഗ്രാമത്തിലേക്കുള്ള റോഡും തകർന്നു.
പദ്ധതി നടപ്പാക്കാത്തതിനാല്‍ ഫണ്ട് പാഴായിപ്പോകുന്ന സ്ഥിതിയുണ്ട്. ജനങ്ങളുടെ പരാതിപ്രകാരം എസ്‌സി ഡെവലപ്മെന്റ് ഓഫീസർ പങ്കിമലയിൽ ജനപ്രതിനിധികളുടെയും കുടുംബങ്ങളുടെയും യോഗം ഞായറാഴ്‌ച വിളിച്ചു. എസ്‌സി കുടുംബങ്ങള്‍ക്കുള്ള വികസനപ്രവർത്തനങ്ങളുടെ ഫണ്ട് നഷ്ടപ്പെടുത്തരുതെന്നും പദ്ധതി അടിയന്തരമായി പൂർത്തിയാക്കണമെന്നും സിപിഐ എം അറയ്ക്കപ്പടി ലോക്കൽ കമ്മിറ്റി ആവശ്യപ്പെട്ടു.










0 comments