വിദ്യാഭ്യാസ അവാർഡുകൾ വിതരണം ചെയ്തു

പി കെ മനോജ് സ്‌മാരക വിദ്യാഭ്യാസ അവാർഡ് വിതരണം സിപിഐ എം ജില്ലാ സെക്രട്ടറിയറ്റ് അംഗം സി ബി ദേവദർശനൻ ഉദ്ഘാടനം ചെയ്യുന്നു
ആലങ്ങാട്
സിപിഐ എം കളമശേരി ഏരിയ കമ്മിറ്റി അംഗവും നീറിക്കോട് വെസ്റ്റ് ലോക്കൽ സെക്രട്ടറിയും നീറിക്കോട് സഹകരണ ബാങ്ക് പ്രസിഡന്റുമായിരുന്ന പി കെ മനോജിന്റെ സ്‌മരണയ്‌ക്കായി ഏർപ്പെടുത്തിയ വിദ്യാഭ്യാസ അവാർഡുകൾ വിതരണം ചെയ്തു. നീറിക്കോട് ശ്രീനാരായണ ധർമസേവാസംഘം ഹാളിൽ നടന്ന പൊതുസമ്മേളനം ജില്ലാ സെക്രട്ടറിയറ്റ് അംഗം സി ബി ദേവദർശനൻ ഉദ്ഘാടനം ചെയ്തു.
ഏരിയ കമ്മിറ്റി അംഗം പി എം മനാഫ് അധ്യക്ഷനായി. അമൽ മധു വരച്ച പി കെ മനോജിന്റെ ഛായാചിത്രം സി ബി ദേവദർശനനിൽനിന്ന് മനോജിന്റെ അച്ഛൻ പി കെ കൃഷ്ണൻകുട്ടി ഏറ്റുവാങ്ങി. എസ്എസ്എൽസി, പ്ലസ്ടു, മറ്റ് പരീക്ഷകളിൽ ഉന്നതവിജയം നേടിയ മുപ്പതോളം വിദ്യാർഥികൾക്ക് അവാർഡുകൾ നൽകി. ആലങ്ങാട് വെസ്റ്റ് ലോക്കൽ സെക്രട്ടറി സി കെ ഗിരി, സി ജെ ഷാജു, പി ആർ രഘു, എ പി ലൗലി, ഐശ്വര്യ സാനു, പി എ അഖിൽ, ഷൈല ശശി, പി പി മുരളി എന്നിവർ സംസാരിച്ചു.









0 comments