ad
Deshabhimani

എടത്തലയിൽ 
വികസനം തുടരും

edathala
avatar
എം പി നിത്യൻ

Published on Nov 25, 2025, 02:45 AM | 1 min read


ആലുവ

കഴിഞ്ഞ രണ്ടുവട്ടം എൽഡിഎഫ് വിജയിച്ച എടത്തല ഡിവിഷന്റെ വികസനത്തുടർച്ചയ്ക്കായി എൽഡിഎഫ്‌ ഇക്കുറി രംഗത്തിറക്കിയിരിക്കുന്നത്‌ കെ കെ അബ്ദുൾ സത്താറിനെയാണ്‌. ലൈറ്റ് ആൻഡ്‌ സൗണ്ട് മേഖലയിലെ ജോലിയും കേരളോത്സവം നടത്തിപ്പിലും കലാ–കായിക രംഗത്തും രക്തദാനംപോലുള്ള സാമൂഹിക പ്രവർത്തനങ്ങളിലും നിറഞ്ഞുനിന്ന ജനകീയനായ സത്താറിനെ വോട്ടർമാർ ഇരുകൈയും നീട്ടി സ്വീകരിക്കുകയാണ്‌.


പത്തുവർഷം എൽഡിഎഫ് പ്രതിനിധികളും സംസ്ഥാന സർക്കാരും നടത്തിയ വികസനം ഓർമപ്പെടുത്തിയാണ് സത്താർ വോട്ടർമാരെ സമീപിക്കുന്നത്. എടത്തല പഞ്ചായത്തിലെ കുഞ്ചാട്ടുകര, എടത്തല തുരുത്തുമ്മൽപറമ്പ്, യത്തിംഖാന, അംബേദ്കർഗ്രാമം, നൊച്ചിമ കോമ്പാറ, ചൂർണിക്കരയിലെ കുന്നത്തേരി, കുന്നത്തേരി ജങ്‌ഷൻ, പള്ളിക്കവല, കൊടികുത്തുമല എന്നിവിടങ്ങളിലെ കടകളിലും സ്ഥാപനങ്ങളിലുമെത്തി സ്ഥാനാർഥി വോട്ട് അഭ്യർഥിച്ചു. നൊച്ചിമ സേവന ലൈബ്രറിയിൽ വോട്ടുതേടിയെത്തിയ സ്ഥാനാർഥിയെ വായനക്കാർ സ്വീകരിച്ചു. എടത്തല ക്രിക്കറ്റ് ടൂർണമെന്റ്‌ നടക്കുന്ന മൈതാനത്തെത്തി വോട്ട് അഭ്യർഥിച്ചു. മുട്ടം ഇൻഡസ് മോട്ടോഴ്സിലെത്തി ജീവനക്കാരോടും വോട്ടുതേടി. എടത്തല, ചൂർണിക്കര പഞ്ചായത്തുകൾ ചേരുന്നതാണ് ജില്ലാപഞ്ചായത്ത് എടത്തല ഡിവിഷൻ.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home