ഇടപ്പള്ളി ചലച്ചിത്രോത്സവം സമാപിച്ചു

ഇടപ്പള്ളി ചലച്ചിത്രോത്സവം സമാപന സമ്മേളനത്തോടനുബന്ധിച്ച് ഇടപ്പള്ളി ചങ്ങമ്പുഴ പാർക്കിൽ സംഘടിപ്പിച്ച ‘കമൽ -നാല് പതിറ്റാണ്ടിന്റെ സെല്ലുലോയ്ഡ് കാഴ്ചകൾ' പരിപാടിയിൽ മുഖ്യാതിഥി ഭാവനയുമായി സൗഹൃദം പങ്കിടുന്ന സംവിധായകൻ കമൽ. കമൽ സംവിധാനം ചെയ്ത ‘നമ്മൾ'- സിനിമയിലൂടെയായിരുന്നു ഭാവനയുടെ അരങ്ങേറ്റം. സിബി മലയിൽ,
കൊച്ചി
ഇടപ്പള്ളി മെട്രോ ഫിലിം സൊസൈറ്റിയും ചങ്ങമ്പുഴ സാംസ്കാരിക കേന്ദ്രവും ചേർന്ന് സംഘടിപ്പിച്ച ഇടപ്പള്ളി ചലച്ചിത്രോത്സവം സമാപിച്ചു. സമാപന സമ്മേളനം ചങ്ങമ്പുഴ പാർക്കിൽ സംവിധായകൻ സിബി മലയിൽ ഉദ്ഘാടനം ചെയ്തു.
കമലും താനും സമാനമായ ചലച്ചിത്ര കാഴ്ചപ്പാടുകളെ പിൻപറ്റി സഞ്ചരിച്ചവരാണെന്ന് സിബി മലയിൽ പറഞ്ഞു.
കമൽ ആദ്യകാലത്ത് കോടാമ്പക്കത്തിലെ കയ്‌പേറിയ ഒട്ടനവധി അനുഭവങ്ങളിലൂടെ കടന്നുവന്നയാളാണെന്നും അദ്ദേഹം പറഞ്ഞു. ‘കമൽ -നാല് പതിറ്റാണ്ടിന്റെ സെല്ലുലോയ്ഡ് കാഴ്ചകൾ' പരിപാടിയിൽ കമലിനെ സിബി മലയിൽ ഉപഹാരം നൽകി ആദരിച്ചു.
മെട്രോ ഫിലിം സൊസൈറ്റി പ്രസിഡന്റ് പി കൃഷ്ണൻ അധ്യക്ഷനായി.
സംവിധായകൻ ആഷിഖ് അബു, നടി ഭാവന, ഡബ്ബിങ് ആർട്ടിസ്റ്റ് ഭാഗ്യലക്ഷ്മി, സൗബിൻ ഷാഹിർ, ഷൈൻ ടോം ചാക്കോ, സിദ്ധാർഥ് ഭരതൻ, സലിം പടിയത്ത്, സാലു ജോർജ്, വേണുഗോപാൽ, കെ സി പ്രവീൺ, മധു ജനാർദനൻ, യു എ രാജേന്ദ്രൻ, കെ കെ രാജേശ്വരി, പി പ്രകാശ്, ടി ആർ ജോർജ്, ടി ജി രവികുമാർ എന്നിവർ സംസാരിച്ചു.










0 comments