ad
Deshabhimani

എടയ്ക്കാട്ടുവയൽ ഗ്രാമീണ 
വായനശാലയ്ക്ക് പുനർജന്മം

edakkattuvayal

എടയ്ക്കാട്ടുവയൽ ഗ്രാമീണ വായനശാല പ്രവർത്തനം കവി എസ് ജോസഫ് ഉദ്ഘാടനം ചെയ്യുന്നു

വെബ് ഡെസ്ക്

Published on Jun 21, 2026, 01:31 AM | 1 min read

പിറവം


മൂന്ന് ദശാബ്ദം മുൻപ് പ്രവർത്തനം നിലച്ച എടയ്ക്കാട്ടുവയൽ ഗ്രാമീണ വായനശാല പ്രവർത്തനം പുനരാരംഭിച്ചു. കർമസമിതി രൂപീകരിച്ച് 54 ദിവസം കൊണ്ടാണ് വായന സംസ്കാരത്തെ നാട്ടുകാർ തിരികെപ്പിടിച്ചത്. മൂവായിരത്തിലേറെ പുസ്തകങ്ങളും അനുബന്ധ സൗകര്യങ്ങളുമായി കവി എസ് ജോസഫ് വായനശാല പുനർസമർപ്പണം നടത്തി.


ഗ്രാമീണവായനശാല പ്രസിഡന്റ്‌ കെ ജി രവീന്ദ്രനാഥ് അധ്യക്ഷനായി. ഉന്നതവിദ്യാഭാസരംഗത്ത് മികവ് തെളിയിച്ച നാട്ടിലെ അക്കാദമിക് പ്രതിഭകളായ സാന്ദ്ര സജീവ് പുതുക്കുളങ്ങര, എൽദോ പീറ്റർ കായപ്പുറത്ത്, റിവിൻ നെബു, നിമ്മി സാബു ചൂരക്കുഴിയിൽ, ലൈബ്രറി പ്രവർത്തകരായ കെ കെ ശശിധരൻ, എൻ കെ മോളി തുടങ്ങിയവരെ പഞ്ചായത്ത് പ്രസിഡന്റ്‌ ജൂലിയ ജെയിംസ് പൊന്നാടയണിയിച്ച് ആദരിച്ചു.


കുട്ടികളുടെ ഗ്രന്ഥശാല പഞ്ചായത്ത് വൈസ് പ്രസിഡന്റ്‌ കെ ആർ ജയകുമാർ ഉദ്ഘാടനം ചെയ്തു. ലൈബ്രേറിയൻ ധന്യ രാകേഷിന് പുസ്തകവിതരണ രജിസ്റ്റർ കൈമാറി. കണയന്നൂർ താലൂക്ക് ലൈബ്രറി പ്രസിഡന്റ്‌ എ കെ ശിവദാസൻ പുസ്തകവിതരണം ഉദ്ഘാടനം ചെയ്തു. കുട്ടികളുടെ ഗ്രന്ഥശാല പുസ്തകവിതരണം ലൈബ്രറി കൗൺസിൽ സെക്രട്ടറി ഡി ആർ രാജേഷ് ഉദ്ഘാടനം ചെയ്തു. സ്ഥിരം സമിതി അധ്യക്ഷ ഷീന ഷാജി എടയ്ക്കാട്ടുവയൽ യൂ പി സ്കൂൾ വിദ്യാർഥികൾക്ക് പഠനോപകരണം വിതരണംചെയ്തു. ബിജു തോമസ്, ജോഷി വർഗീസ്, സബിതാ മാത്യു, കെ കെ ശശിധരൻ, എൽദോ വർഗീസ്, അമ്പിളി പുരുഷൻ, പി ജി ജയകുമാർ തുടങ്ങിയവർ സംസാരിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home