അന്താരാഷ്ട്ര യോഗദിനം ആഘോഷിച്ചു

അന്താരാഷ്ട്ര യോഗദിനത്തിൽ എടവനക്കാട് എസ്ഡിപിവൈ കെപിഎം ഹൈസ്‌കൂളിലെ നേവൽ യൂണിറ്റ് എൻസിസിയുടെ നേതൃത്വത്തിൽ കുഴുപ്പിള്ളി ബീച്ചിൽ സംഘടിപ്പിച്ച യോഗാഭ്യാസം
വൈപ്പിൻ
അന്താരാഷ്ട്ര യോഗദിനത്തിൽ എടവനക്കാട് എസ്ഡിപിവൈ കെപിഎം ഹൈസ്‌കൂളിലെ നേവൽ എൻസിസി യൂണിറ്റിന്റെ നേതൃത്വത്തിൽ കുഴുപ്പിള്ളി ബീച്ചിൽ യോഗാഭ്യാസവും ബോധവൽക്കരണ പരിപാടിയും സംഘടിപ്പിച്ചു.
എടവനക്കാട് ആയുർവേദ ആശുപത്രി മെഡിക്കൽ ഓഫീസർ കെ എസ് ലിഷമോൾ ഉദ്ഘാടനം ചെയ്തു. യോഗ ഇൻസ്ട്രക്ടർ കെ ഡി ആന്റണി നേതൃത്വം നൽകി. എഎൻഒ സുനിൽ മാത്യു, അധ്യാപകരായ കെ എ അയൂബ്, സി എം ഷെൽമ, എ ജെ ഷനു, ശംഖിനി രാജ് എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.
ചെറായി സഹോദരൻ മെമ്മോറിയൽ ഹയർ സെക്കൻഡറി സ്‌കൂളിലെ എൻഎസ്എസ് യൂണിറ്റിന്റെ നേതൃത്വത്തിൽ യോഗ ദിനത്തോടനുബന്ധിച്ച് 105 വയസ് കഴിഞ്ഞ യോഗാചാര്യൻ ഉപേന്ദ്രൻ ആചാരിയെ വിവി സഭ ട്രഷറർ റെജി ഓടാശേരിയും മാനേജർ പ്രദീപ് പുത്തേരയും ചേർന്ന് ആദരിച്ചു.
കളമശേരി
ഏലൂർ നഗരസഭയുടെയും ഗവ. ആയുർവേദ ഡിസ്പെൻസറിയുടെയും ആയുഷ് ഹെൽത്ത് ആൻഡ് വെൽനസ് സെന്ററിന്റെയും ആഭിമുഖ്യത്തിൽ അന്താരാഷ്ട്ര യോഗദിനം ആചരിച്ചു.
ഗവ. ആയുർവേദ ഡിസ്പെൻസറി യോഗ ഹാളിൽ നഗരസഭാ ചെയർപേഴ്സൺ ലൈജി സജീവൻ ഉദ്ഘാടനം ചെയ്തു. ആരോഗ്യ സ്ഥിരംസമിതി അധ്യക്ഷ സബീന നിഷാദ് അധ്യക്ഷയായി. ‘ആരോഗ്യകരമായ വാർധക്യത്തിനായി യോഗ' വിഷയത്തിൽ ഉഷ ഹരിഹരൻ പ്രഭാഷണം നടത്തി. യോഗാസന മത്സരവിജയികളായ ബഡ്സ് സ്കൂൾ, പകൽവീട്, യോഗ ക്ലബ് അംഗങ്ങൾക്ക് സമ്മാനം നൽകി.
കസ്തൂർബാ യോഗ ക്ലബ്ബിലെ അംഗങ്ങൾ യോഗ ഡാൻസ് അവതരിപ്പിച്ചു. വൈസ് ചെയർപേഴ്സൺ ലീല ബാബു, ആരതി ഷെബിൻ, ജയശ്രീ സതീഷ്, പി ടി ഷാജി, ലിസി ജോർജ്, ഡോ. സി എസ് ശ്രീദേവി തുടങ്ങിയവർ സംസാരിച്ചു.









0 comments