Deshabhimani

ഇ- 20 പെട്രോൾ ഗുണനിലവാരം

പമ്പുകളിൽനിന്ന് സാമ്പിൾ ശേഖരിച്ചു

E20 Petrol

ജില്ലാ സപ്ലൈ ഓഫീസറുടെ നേതൃത്വത്തിൽ 
പെട്രോൾ പമ്പുകളിൽ നടന്ന പരിശോധന

വെബ് ഡെസ്ക്

Published on Nov 10, 2026, 01:36 AM | 1 min read

കൊച്ചി

പെട്രോളിൽ ഇ- 20 മാനദണ്ഡങ്ങൾ പാലിക്കാതെ അളവിൽ കൂടുതൽ എഥനോൾ ചേർക്കുന്നുവെന്ന വാർത്തകളുടെ അടിസ്ഥാനത്തിൽ ജില്ലാ സപ്ലൈ ഓഫീസർ നേതൃത്വത്തിൽ പെട്രോൾ പമ്പുകളിൽനിന്ന് സാമ്പിൾ ശേഖരിച്ചു. ഒരു ലിറ്റർവീതമുള്ള ആറ് കാനുകളിലാണ് സീൽ ചെയ്ത സാമ്പിളുകൾ ശേഖരിച്ചത്. രണ്ട് കാനുകൾ റീജണൽ കെമിക്കൽ എക്‌സാമിനേഴ്‌സ് ലബോറട്ടറിയിൽ ഗുണനിലവാര പരിശോധനയ്ക്കായി നൽകി.


രണ്ട് കാനുകൾ പെട്രോൾ പമ്പിലും രണ്ട് കാനുകൾ ഓഫീസിലും സൂക്ഷിച്ചിട്ടുണ്ട്. ഓരോ സാമ്പിളിലും ഇ- 20 മാനദണ്ഡങ്ങൾ പാലിക്കപ്പെട്ടിട്ടുണ്ടോയെന്നും ഓരോ സാമ്പിളിലും കണ്ടെത്തിയ എഥനോളിന്റെ ശതമാനം എത്രയാണെന്നും പരിശോധിക്കും. ​പരിശോധനയിൽ ജില്ലാ സപ്ലൈ ഓഫീസർ വി ആർ ഷാജി, താലൂക്ക് ഓഫീസർമാരായ മരിന ജോൺ, സിന നന്ദൻ, റേഷനിങ്‌ ഇൻസ്പെക്ടർമാരായ പദ്മകുമാർ, രേഖ റെയ്ച്ചൽ എന്നിവർ പങ്കെടുത്തു.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

universities in kerala

02

print edition കേരളയിൽ പ്രസിദ്ധീകരിക്കാത്ത ഫലം ചോർത്തിനൽകി: കെഎസ്‌യുവിന് ഒത്താശ; എസ്എഫ്ഐ സ്ഥാനാർഥിയുടെ പത്രിക തള്ളി
Amboori.jpg

05

print edition ‘മഴ പെയ്യുമ്പോൾ നെഞ്ചിലിന്നും തീ’; അമ്പൂരി ഉരുൾപൊട്ടലിന്‌ കാൽനൂറ്റാണ്ട്‌
deshabhimani section

Recommended

Deshabhimani
Home