ad
Deshabhimani

ഡിവൈഎഫ്‌ഐ യങ്‌ പ്രൊഫഷണൽ ശിൽപ്പശാല

കേരള വികസനം : പുതുതലമുറയെ അറിയാൻ ഫെസ്റ്റിവൽ

dyfi seminar
വെബ് ഡെസ്ക്

Published on Aug 25, 2025, 02:00 AM | 1 min read


കൊച്ചി

കേരള വികസനത്തെക്കുറിച്ചുള്ള പുതുതലമുറ കാഴ്‌ചപ്പാട്‌ ചർച്ചചെയ്യാൻ ഫെസ്റ്റിവൽ സംഘടിപ്പിക്കുമെന്ന്‌ ഡിവൈഎഫ്ഐ സംഘടിപ്പിച്ച സംസ്ഥാന യങ്‌ പ്രൊഫഷണൽ ശിൽപ്പശാല. ഡിവൈഎ-ഫ്‌ഐ സംഘടിപ്പിച്ച യൂത്ത്‌ സ്റ്റാർട്ടപ് ഫെസ്റ്റിവൽ "മവാസോ'യുടെ തുടർപ്രവർത്തനങ്ങൾ സെപ്‌തംബർ, ഒക്‌ടോബർ മാസങ്ങളിൽ നടത്താനും ശിൽപ്പശാല തീരുമാനിച്ചു.


സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റ്‌ അംഗം സി എൻ മോഹനൻ ഉദ്ഘാടനംചെയ്തു. കേരള വികസനത്തിൽ പ്രൊഫഷണലുകൾക്ക് നിർണായക പങ്കുവഹിക്കാനുണ്ടെന്ന്‌ സി എൻ മോഹനൻ പറഞ്ഞു. രാഷ്ട്രീയസമൂഹത്തെ മാത്രമല്ല, സിവിൽ സമൂഹത്തെക്കൂടി സ്വാധീനിക്കുന്ന വിധത്തിൽ ഇടപെടാൻ യുവജന സംഘടനകൾക്ക്‌ കഴിയണമെന്നും അദ്ദേഹം പറഞ്ഞു.


​ഡിവൈഎഫ്‌ഐ സംസ്ഥാന പ്രസിഡന്റ് വി വസീഫ് അധ്യക്ഷനായി. സംസ്ഥാന സെക്രട്ടറി വി കെ സനോജ്, ജില്ലാ സെക്രട്ടറി എ ആർ രഞ്ജിത്, പ്രൊഫഷണൽ സബ് കമ്മിറ്റി കൺവീനർ ദീപക് പച്ച, പ്രൊഫഷണൽ സബ്കമ്മിറ്റി സംസ്ഥാന കമ്മിറ്റി അംഗങ്ങളായ ഡോ. അന്ന അനഘ ജോൺ, കൃഷ്ണ വിനോദ്, സബ് കമ്മിറ്റി ജില്ലാ കൺവീനർ എ വി വിനീത്‌-കുമാർ എന്നിവർ സംസാരിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home