ad
Deshabhimani

ഡിവൈഎഫ്‌ഐ ജില്ലാസമ്മേളനം: സെമിനാറുകൾക്ക്‌ തുടക്കം

Dyfi Seminar

ഡിവൈഎഫ്ഐ തൃക്കാക്കര ബ്ലോക്ക് കമ്മിറ്റി സംഘടിപ്പിച്ച സെമിനാറിൽ ദീപക്‌ പച്ച വിഷയം അവതരിപ്പിക്കുന്നു

വെബ് ഡെസ്ക്

Published on Jun 26, 2026, 12:33 AM | 1 min read

കൊച്ചി

ഡിവൈഎഫ്‌ഐ ജില്ലാ സമ്മേളനത്തിന്റെ ഭാഗമായുള്ള സെമിനാറുകൾക്ക്‌ തുടക്കം. വർത്തമാനകാല ഇന്ത്യ നേരിടുന്ന രാഷ്ട്രീയ, സാമൂഹിക, സാങ്കേതിക വെല്ലുവിളികളെ കൃത്യമായി അഭിമുഖീകരിക്കുന്ന ആറ് പ്രധാന വിഷയങ്ങളിലാണ് വിവിധ കേന്ദ്രങ്ങളിൽ സെമിനാറുകളിൽ സംഘടിപ്പിക്കുന്നത്‌.


തൃക്കാക്കര ബ്ലോക്ക് കമ്മിറ്റി ‘എഐയും മനുഷ്യവിഭവശേഷിയും: ഒരു സോഷ്യലിസ്റ്റ് കാഴ്ചപ്പാട്' വിഷയത്തിൽ സംഘടിപ്പിച്ച സെമിനാറിൽ ഡിവൈഎഫ്‌ഐ സംസ്ഥാന പ്രൊഫഷണൽ സബ്കമ്മിറ്റി കൺവീനർ ദീപക് പച്ച വിഷയം അവതരിപ്പിച്ചു. ജില്ലാ സെക്രട്ടറി എ ആർ രഞ്ജിത്, സംസ്ഥാന സെക്രട്ടറിയറ്റ്‌ അംഗം മീനു സുകുമാരൻ, പി ബി ദീപക് കുമാർ, ഹക്കിം അലിയാർ, വിനീത്, കൃഷ്ണ, കെ ടി സാജൻ, എൻ എസ് ഭാഗ്യലക്ഷ്മി, വിഷ്ണു വേണുഗോപാൽ, കെ ഡി ധനീഷ്, ടി എസ്‌ അജിത് എന്നിവർ സംസാരിച്ചു.


വെള്ളിയാഴ്‌ച തൃപ്പൂണിത്തുറ ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ ‘പാറ്റയും പേപ്പർ ബാലറ്റും പേടിക്കുന്നതാര്' വിഷയത്തിൽ ജെൻ സി സെമിനാർ നടത്തും. വൈകിട്ട് അഞ്ചിന് ലായം കൂത്തമ്പലത്തിൽ സംഘടിപ്പിക്കുന്ന സംവാദത്തിൽ എസ്എഫ്ഐ സംസ്ഥാന പ്രസിഡന്റ്‌ എം ശിവപ്രസാദ്, മാധ്യമപ്രവർത്തക കെ കെ ഷാഹിന, സോഷ്യൽ മീഡിയ കണ്ടന്റ് ക്രിയേറ്റർ നിതിൻ നോബിൾ തുടങ്ങിയവർ പങ്കെടുക്കും.


27ന്‌ കോതമംഗലത്ത് ‘പുതിയ കാലത്തെ വായന' വിഷയത്തിൽ ടോക്ക് ഷോയും ആലുവയിൽ ‘മെട്രോപൊളിറ്റൻ സംസ്കാരവും മാറാത്ത യാഥാസ്ഥിതിക ചിന്തകളും' വിഷയത്തിൽ യുവതി സെമിനാറുമുണ്ടാകും. 29ന്‌ എറണാകുളത്ത് ‘ഭരണഘടന നേരിടുന്ന വെല്ലുവിളികൾ’ വിഷയത്തിലും സെമിനാർ സംഘടിപ്പിക്കും. സമ്മേളനം വൻ വിജയമാക്കുന്നതിനുള്ള വിപുലമായ ഒരുക്കങ്ങളും പ്രചാരണപ്രവർത്തനങ്ങളുമാണ് ജില്ലയിലുടനീളം പുരോഗമിക്കുന്നത്.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home