ad
Deshabhimani

ഡിവൈഎഫ്‌ഐ ജില്ലാ സമ്മേളനം

യുവജനറാലിയോടെ ഉജ്വല സമാപനം

Dyfi sammelanam

ഡിവൈഎഫ്ഐ ജില്ലാസമ്മേളനത്തിന് സമാപനംകുറിച്ച് പറവൂരിൽനടന്ന പ്രകടനം

വെബ് ഡെസ്ക്

Published on Jul 08, 2026, 01:05 AM | 1 min read

പറവൂർ

പുത്തൻപ്രതീക്ഷയും ആവേശവുംനിറച്ച് ഡിവൈഎഫ്ഐ ജില്ലാ സമ്മേളനത്തിന് പറവൂരില്‍ ഉജ്വല സമാപനം. യുവജനശക്തി തെളിയിച്ച കൂറ്റൻപ്രകടനത്തില്‍ ആയിരക്കണക്കിന് പ്രവര്‍ത്തകര്‍ അണിനിരന്നു. ചേന്ദമംഗലം കവലയിലെ രണ്ട് കേന്ദ്രങ്ങളിൽനിന്ന് വാദ്യമേളങ്ങൾ, നിശ്ചലദൃശ്യങ്ങൾ എന്നിവയുടെ അകമ്പടിയോടെ ആരംഭിച്ച യുവജന റാലി സെൻട്രൽ ഓഡിറ്റോറിയം ഗ്രൗണ്ടിൽ സമാപിച്ചു. വയനാട് മണ്ണിടിച്ചിലിൽ മരിച്ചവർക്ക് അനുശോചനം രേഖപ്പെടുത്തിയശേഷം കോടിയേരി ബാലകൃഷ്ണൻ നഗറിൽ (സെൻട്രൽ ഓഡിറ്റോറിയം ഗ്രൗണ്ട്) നടന്ന പൊതുസമ്മേളനം മുൻ അഖിലേന്ത്യ പ്രസിഡന്റ്‌ എം ബി രാജേഷ് ഉദ്ഘാടനംചെയ്തു. ജില്ലാ പ്രസിഡന്റ്‌ ബിബിൻ വർഗീസ് അധ്യക്ഷനായി.


സിപിഐ എം ജില്ലാ സെക്രട്ടറി എസ് സതീഷ്, സംസ്ഥാന കമ്മിറ്റി അംഗം എസ് ശർമ, ഡിവൈഎഫ്ഐ കേന്ദ്രകമ്മിറ്റി അംഗം ഡോ. ചിന്ത ജെറോം, ജില്ലാ സെക്രട്ടറി നിഖിൽ ബാബു, സംസ്ഥാന സെക്രട്ടറിയറ്റംഗം എ ആർ രഞ്ജിത്ത്, കമ്മിറ്റി അംഗം കെ പി ജയകുമാർ, ജില്ലാ ട്രഷറർ മീനു സുകുമാരൻ, വൈസ് പ്രസിഡന്റുമാരായ മനീഷ രാധാകൃഷ്ണൻ, പി എ അഷ്കർ, ജിയോ പയസ്, ജോയിന്റ്‌ സെക്രട്ടറിമാരായ അമൽ സോഹൻ, കെ ടി അഖിൽദാസ്, കെ സി അരുൺകുമാർ, സെക്രട്ടറിയറ്റംഗം എൻ ശ്രേഷ, സംഘാടക സമിതി ചെയർമാൻ ടി വി നിഥിൻ, കൺവീനർ സി ബി ആദർശ്, സിപിഐ എം ജില്ലാ കമ്മിറ്റി അംഗം പി എസ് ഷൈല എന്നിവർ സംസാരിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home