സമരാഗ്നിയായി ഡിവൈഎഫ്ഐ നൈറ്റ് മാര്‍ച്ച്

ഡിവൈഎഫ്ഐ നേതൃത്വത്തില്‍ കോതമംഗലത്ത് നടത്തിയ നൈറ്റ് മാര്‍ച്ച് സംസ്ഥാന കമ്മിറ്റി അംഗം ജിയോ പയസ് ഉദ്ഘാടനം ചെയ്യുന്നു
കൊച്ചി
മുഖ്യ തെരഞ്ഞെടുപ്പ് കമീഷണര്‍ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ജന്തർ മന്തറിൽ നടക്കുന്ന പ്രക്ഷോഭത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച സിപിഐ എം നേതാക്കളെ കസ്റ്റഡിയിലെടുത്ത നടപടിയിൽ പ്രതിഷേധിച്ച് ഡിവൈഎഫ്ഐ ബ്ലോക്ക് കേന്ദ്രങ്ങളില്‍ നൈറ്റ് മാർച്ച് സംഘടിപ്പിച്ചു.
സംസ്ഥാന കമ്മിറ്റിയംഗങ്ങളായ കെ ടി അഖിൽ ദാസ് തൃപ്പൂണിത്തുറയിലും ജിയോ പയസ് കോതമംഗലത്തും ജില്ലാ വൈസ് പ്രസിഡന്റ് കെ സി അരുൺ കുമാർ പള്ളുരുത്തിയിലും പി എ അഷ്കർ പെരുമ്പാവൂരിലും ജില്ലാ സെക്രട്ടറിയറ്റ് അംഗങ്ങളായ കെ എസ് അജിത്ത് ആലുവയിലും കെ ജെ ജ്യോതിഷ് വൈപ്പിനിലും എൻ ശ്രേഷ പറവൂരും മുൻ ജില്ലാ ജോയിന്റ് സെക്രട്ടറി ഷിജോ എബ്രഹാം കവളങ്ങാടും സണ്ണി കുര്യാക്കോസ് കൂത്താട്ടുകുളത്തും മാര്‍ച്ച് ഉദ്ഘാടനം ചെയ്തു.









0 comments