ചൂർണിക്കര സബ് സെന്റർ തുറക്കണം: ഡിവൈഎഫ്ഐ

ചൂർണിക്കര പഞ്ചായത്ത് ചൂർണിക്കര വാർഡിൽ 50 ലക്ഷം രൂപ ചെലവിട്ട് നിർമിച്ച അമ്പാട്ട്കാവ് സബ് സെന്റർ ഉദ്ഘാടനം കഴിഞ്ഞിട്ടും തുറന്ന് പ്രവർത്തിക്കാത്തതിൽ ഡിവൈഎഫ്ഐ നടത്തിയ പ്രതിഷേധം
ആലുവ
ചൂർണിക്കര പഞ്ചായത്ത് ചൂർണിക്കര വാർഡിൽ 50 ലക്ഷം രൂപ ചെലവിട്ട് നിർമിച്ച അമ്പാട്ട്കാവ് സബ്സെന്റർ ഉദ്ഘാടനം കഴിഞ്ഞിട്ടും തുറന്ന് പ്രവർത്തിക്കാത്തതിൽ ഡിവൈഎഫ്ഐ ചൂർണിക്കര മേഖലാ കമ്മിറ്റി പ്രതിഷേധിച്ചു.
സബ് സെന്റർ മാസങ്ങളായി പൂട്ടിക്കിടക്കുകയാണ്. നിലവിലെ ഹെൽത്ത് സെന്റർ ചോർന്നൊലിക്കുന്ന സ്ഥിതിയിലാണ്. ചൂർണിക്കരയിൽ 100ൽപരം ഡെങ്കിപ്പനി ബാധിതരും പകർച്ചവ്യാധികളിലും ജനം ദുരിതത്തിലാണ്. കൊട്ടിഘോഷിച്ച് ഉദ്ഘാടനം നിർവഹിച്ച് മാസങ്ങൾ പിന്നിട്ടിട്ടും സബ് സെന്റർ ജനങ്ങൾക്ക് ഉപകാരപ്രദമാവുംവിധം സേവനങ്ങൾക്ക് തുറന്ന് കൊടുക്കാൻ കഴിയാത്തത് പഞ്ചായത്തിന്റെ അനാസ്ഥയാണ്. എത്രയും വേഗം സബ്‌സെന്റർ തുറന്ന് പ്രവർത്തിക്കണം.
സബ് സെന്ററിന് മുന്നിൽ ഡിവൈഎഫ്ഐ പ്രവർത്തകർ റീത്ത് വെച്ച് പ്രതിഷേധിച്ചു. ഡിവൈഎഫ്ഐ ചൂർണിക്കര മേഖലാ കമ്മിറ്റി സംഘടിപ്പിച്ച പ്രതിഷേധമാർച്ച് കെ എം അഫ്സൽ ഉദ്ഘാടനം ചെയ്തു. മേഖലാ പ്രസിഡന്റ് പി എം അഫ്സൽ അധ്യക്ഷനായി. സെക്രട്ടറി സമീർ പാറക്കാട്ട്, പഞ്ചായത്തംഗം ലീന ജയൻ, എസ്എഫ്ഐ ചൂർണിക്കര ലോക്കൽ കമ്മിറ്റി സെക്രട്ടറി എസ് എസ് തംറീസ്, അജി ഐരർ, മെഹബൂബ് ഷാ എന്നിവർ സംസാരിച്ചു.









0 comments