ad
Deshabhimani

 മൂവാറ്റുപുഴ ജനറൽ ആശുപത്രി

അത്യാഹിത വിഭാഗത്തിൽ കൂടുതൽ ഡോക്ടർമാർ
വേണം; ഡിവൈഎഫ്ഐ പ്രതിഷേധിച്ചു

DYFI

മൂവാറ്റുപുഴ ജനറൽ ആശുപത്രി സൂപ്രണ്ടുമായി ഡിവൈഎഫ്ഐ മൂവാറ്റുപുഴ ബ്ലോക്ക് ഭാരവാഹികൾ ചർച്ച നടത്തുന്നു

വെബ് ഡെസ്ക്

Published on Jun 18, 2026, 01:18 AM | 1 min read

മൂവാറ്റുപുഴ


മഴക്കാലരോഗങ്ങൾ പടരുന്ന സാഹചര്യത്തിൽ മൂവാറ്റുപുഴ ജനറൽ ആശുപത്രി അത്യാഹിത വിഭാഗത്തിൽ ഒരു ഡോക്ടറുടെ മാത്രം സേവനം ലഭ്യമാക്കിയതിൽ ഡിവൈഎഫ്ഐ പ്രതിഷേധിച്ചു. അത്യാഹിത വിഭാഗത്തിൽ മുൻവർഷങ്ങളിലേക്കാൾ ഡോക്‌ടർമാരുടെയും ജീവനക്കാരുടെയും എണ്ണം കുറവാണ്‌. ഇത് പരിഹരിക്കാൻ നഗരസഭ കൗൺസിലോ മാത്യു കുഴൽനാടൻ എംഎൽഎയോ തയ്യാറായില്ല.


പനി ഉൾപ്പെടെ പകർച്ചവ്യാധികൾ പടർന്ന് എല്ലാദിവസവും ആയിരക്കണക്കിനാളുകൾ ചികിത്സ തേടിയെത്തുന്നു. അത്യാഹിത വിഭാഗത്തിൽ രാത്രിയിലും രോഗികളുടെ നീണ്ടനിരയാണ്. കഴിഞ്ഞദിവസം രാത്രിയിൽ ഡോക്ടർമാർ ഷിഫ്റ്റ് മാറുന്നതിനിടെ ഒരു മണിക്കൂറോളം അത്യാഹിത വിഭാഗത്തിൽ ഡോക്ടറുടെ സേവനമുണ്ടായില്ല. ഇത് വലിയ പ്രതിഷേധത്തിനിടയാക്കി.


ഡിവൈഎഫ്ഐ ബ്ലോക്ക് കമ്മിറ്റി ഭാരവാഹികൾ സൂപ്രണ്ടിനെ പ്രതിഷേധമറിയിച്ചു. തുടർന്ന് നടത്തിയ ചർച്ചയിൽ പ്രശ്നം ഉടൻ പരിഹരിക്കുമെന്നും അത്യാഹിത വിഭാഗത്തിൽ കൂടുതൽ ഡോക്ടർമാരുടെ സേവനം ഉറപ്പുവരുത്തുമെന്നും സൂപ്രണ്ട് ഉറപ്പുനൽകിയിട്ടുണ്ട്‌. ഡിവൈഎഫ്ഐ ബ്ലോക്ക് സെക്രട്ടറി ഫെബിൻ പി മൂസ, പ്രസിഡന്റ്‌ അഖിൽ പ്രകാശ്, ജില്ലാ കമ്മിറ്റി അംഗം കെ കെ അനീഷ്, ജോയിന്റ് സെക്രട്ടറി പി എം അബൂബക്കർ, വൈസ് പ്രസിഡന്റ്‌ അഭിജിത് സജീവ് എന്നിവർ പങ്കെടുത്തു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home