കോതമംഗലം ടൗണിലെ മാലിന്യനീക്കം നിലച്ചു
ഡിവൈഎഫ്ഐ പ്രതിഷേധിച്ചു

കോതമംഗലം ടൗണിലെ മാലിന്യനീക്കം നിലച്ചതിൽ പ്രതിഷേധിച്ച് ഡിവൈഎഫ്ഐ നടത്തിയ യോഗം സംസ്ഥാന കമ്മിറ്റി അംഗം കെ പി ജയകുമാർ ഉദ്ഘാടനം ചെയ്യുന്നു
കോതമംഗലം
പട്ടണത്തിന്റെ വിവിധ ഭാഗങ്ങളിലും തങ്കളം ഷീ ലോഡ്ജിന് മുന്നിലും കൂടിക്കിടക്കുന്ന മാലിന്യം നീക്കംചെയ്യാത്തതിലും മാലിന്യം കൈകാര്യം ചെയ്യുന്നതിലെ നഗരസഭയുടെ വീഴ്ചയിലും ഡിവൈഎഫ്ഐ പ്രതിഷേധിച്ചു.
ഡിവൈഎഫ്ഐ മുനിസിപ്പൽ കമ്മിറ്റികളുടെ നേതൃത്വത്തിൽ മുനിസിപ്പൽ ഓഫീസിലേക്ക് നടത്തിയ പ്രകടനവും പ്രതിഷേധയോഗവും സംസ്ഥാന കമ്മിറ്റി അംഗം കെ പി ജയകുമാർ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡന്റ് അരുൺ പി ബോബൻ അധ്യക്ഷനായി.
ബ്ലോക്ക് സെക്രട്ടറി ജിയോ പയസ്, കെ എൻ ശ്രീജിത്, മുനിസിപ്പൽ കൗൺസിലർമാരായ സി പി എസ് ബാലൻ, ആദർശ് കുര്യാക്കോസ്, മരിയ രാജു, സീത വിജയൻ, ഷിബി ബാബു, ഡിവൈഎഫ്ഐ നേതാക്കളായ എൽദോസ് പോൾ, കെ എൻ അമൽ, കെ ജെ ചന്ദ്രപാൽ, ജോബിൻ ചെറിയാൻ എന്നിവർ സംസാരിച്ചു. മുനിസിപ്പൽ അധികൃതരുമായി നടത്തിയ ചർച്ചയിൽ അടിയന്തരമായി മാലിന്യങ്ങൾ നീക്കംചെയ്യാമെന്ന ഉറപ്പിൽ സമരം അവസാനിപ്പിച്ചു.










0 comments