ad
Deshabhimani

ഡിവൈഎഫ്‌ഐ ജില്ലാ സമ്മേളനം

ദീപശിഖാജാഥ ചെറായിയിൽനിന്ന്‌

DYFI

ഡിവൈഎഫ്‌ഐ ജില്ലാ സമ്മേളനത്തിന്റെ ഭാഗമായ ദീപശിഖാജാഥയുടെ സംഘാടക സമിതി രൂപീകരണ യോഗം 
സിപിഐ എം ഏരിയ സെക്രട്ടറി എ പി പ്രിനിൽ ഉദ്‌ഘാടനം ചെയ്യുന്നു

വെബ് ഡെസ്ക്

Published on Jun 20, 2026, 01:56 AM | 1 min read

വൈപ്പിൻ


പറവൂരിൽ ജൂലൈ അഞ്ച്‌, ആറ്‌, ഏഴ്‌ തീയതികളിൽ നടക്കുന്ന ഡിവൈഎഫ്‌ഐ ജില്ലാ സമ്മേളനത്തിന്റെ ഭാഗമായ ദീപശിഖാജാഥ രക്തസാക്ഷി കെ പി ചന്ദ്രബാബുവിന്റെ ചെറായിയിലെ സ്‌മൃതിമണ്ഡപത്തിൽനിന്ന്‌ ജൂലൈ നാലിന്‌ വൈകിട്ട്‌ അഞ്ചിന്‌ പുറപ്പെടും.


സംഘാടകസമിതി രൂപീകരണ യോഗം കെ പി ചന്ദ്രബാബു ഹാളിൽ സിപിഐ എം ഏരിയ സെക്രട്ടറി എ പി പ്രിനിൽ ഉദ്‌ഘാടനം ചെയ്‌തു. ബ്ലോക്ക്‌ പ്രസിഡന്റ്‌ വി ബി സേതുലാൽ അധ്യക്ഷനായി.


ജില്ലാ സെക്രട്ടറിയറ്റംഗം കെ സി അരുൺകുമാർ, ജില്ലാകമ്മിറ്റി അംഗം എൻ എസ്‌ സൂരജ്‌, ഡോ. കെ കെ ജോഷി, പി ബി സജീവൻ, ബ്ലോക്ക്‌ സെക്രട്ടറി കെ ജെ ജ്യോതിഷ്‌ എന്നിവർ സംസാരിച്ചു. ഭാരവാഹികൾ: പി ബി സജീവൻ (ചെയർമാൻ), കെ ജെ ജ്യോതിഷ്‌ (കൺവീനർ), കെ എസ്‌ ശ്യാംജിത്ത്‌ (ട്രഷറർ).



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home