ad
Deshabhimani

വി പി സജീന്ദ്രനെതിരെ അലയടിച്ച് 
യുവജന, വിദ്യാർഥി പ്രതിഷേധം

dyfi

വി പി സജീന്ദ്രൻ എംഎൽഎ നടത്തിയ അപവാദ പ്രസ്താവനയ്‌ക്കെതിരെ കോലഞ്ചേരിയിൽ വിദ്യാർഥി, യുവജന സംഘടനകൾ നടത്തിയ പ്രതിഷേധപ്രകടനം

വെബ് ഡെസ്ക്

Published on Aug 11, 2026, 02:35 AM | 1 min read

കോലഞ്ചേരി


ഡിവൈഎഫ്ഐ, എസ്എഫ്ഐ പ്രവർത്തകർക്കെതിരെ വി പി സജീന്ദ്രൻ എംഎൽഎ നടത്തിയ അപവാദ പ്രസ്താവനയ്‌ക്കെതിരെ അലയടിച്ച് യുവജന, വിദ്യാർഥി പ്രതിഷേധം. ഡിവൈഎഫ്ഐ കോലഞ്ചേരി ബ്ലോക്ക് കമ്മിറ്റിയും എസ്എഫ്ഐ ഏരിയ കമ്മിറ്റിയും ചേർന്ന് കോലഞ്ചേരി ടൗണിൽ പ്രകടനം നടത്തി എംഎൽഎയുടെ കോലംകത്തിച്ചു.


എ കെ ജി ഭവനിൽനിന്ന് ആരംഭിച്ച പ്രകടനം ടൗണിൽ സമാപിച്ചു. ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറിയറ്റ് അംഗം എ ആർ രഞ്ജിത്ത് യോഗം ഉദ്ഘാടനം ചെയ്തു.


എസ്എഫ്ഐ ഏരിയ പ്രസിഡന്റ് നിഖിൽ വേണു അധ്യക്ഷനായി. ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറി നിഖിൽ ബാബു, പ്രസിഡന്റ് ബിബിൻ വർഗീസ്, ബ്ലോക്ക് പ്രസിഡന്റ് എൽദോ വർഗീസ്, സിപിഐ എം ഏരിയ സെക്രട്ടറി കെ കെ ഏലിയാസ് എന്നിവർ സംസാരിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home