ആലുവ ജില്ലാ ആശുപത്രിയിലെ ചികിത്സാപ്പിഴവ്: ഡിവൈഎഫ്ഐ പ്രതിഷേധിച്ചു

ഡിവൈഎഫ്ഐ ആലുവ ബ്ലോക്ക് കമ്മിറ്റി ജില്ലാ ആശുപത്രിയിലേക്ക് നടത്തിയ പ്രതിഷേധമാർച്ച് ജില്ലാ സെക്രട്ടറി നിഖിൽ ബാബു ഉദ്ഘാടനം ചെയ്യുന്നു
ആലുവ
ആലുവ ജില്ലാ ആശുപത്രിയിൽ മൂന്നരമാസം പ്രായമായ കുട്ടിക്ക് അമിത അളവിൽ മരുന്ന് നൽകിയ സംഭവത്തിൽ വകുപ്പുതല അന്വേഷണം നടത്തുക, കുറ്റക്കാർക്കെതിരെ നടപടി സ്വീകരിക്കുക, ജെറിയാട്രിക് വാർഡ് ജനങ്ങൾക്ക് തുറന്നുകൊടുക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് ജില്ലാ ആശുപത്രിയിലേക്ക് ഡിവൈഎഫ്ഐ ആലുവ ബ്ലോക്ക് കമ്മിറ്റി പ്രതിഷേധമാർച്ച് സംഘടിപ്പിച്ചു.
ജില്ലാ സെക്രട്ടറി നിഖിൽ ബാബു ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡന്റ് ടി ആർ ജിഷ്ണു അധ്യക്ഷനായി. ജില്ലാ പ്രസിഡന്റ് ബിബിൻ വർഗീസ്, ബ്ലോക്ക് സെക്രട്ടറി എം എസ് അജിത്, മുഹമ്മദ് ഇക്ബാൽ, സിപിഐ എം ആലുവ ലോക്കൽ സെക്രട്ടറി രാജീവ് സക്കറിയ, ആലുവ നഗരസഭ സ്ഥിരംസമിതി അധ്യക്ഷ മിനി ബൈജു എന്നിവർ സംസാരിച്ചു.











0 comments