തിരുവോണസദ്യ വിളമ്പി ഡിവൈഎഫ്ഐ

തിരുവോണദിനത്തിൽ ഡിവൈഎഫ്ഐ നേതൃത്വത്തിൽ പറവൂർ ഗവ. താലൂക്ക് ആശുപത്രിയിൽ നൽകിയ ഓണസദ്യ സിപിഐ എം ഏരിയ സെക്രട്ടറി ടി വി നിധിൻ ഉദ്ഘാടനം ചെയ്യുന്നു
പറവൂർ
തിരുവോണനാളിൽ പറവൂർ ഗവ. താലൂക്ക് ആശുപത്രിയിലെ രോഗികൾക്കും കൂട്ടിരിപ്പുകാർക്കും ഓണസദ്യയൊരുക്കി ഡിവൈഎഫ്ഐ പുത്തൻവേലിക്കര മേഖലാ കമ്മിറ്റി. ഓണസദ്യ വിളമ്പി സിപിഐ എം ഏരിയ സെക്രട്ടറി ടി വി നിധിൻ ഉദ്ഘാടനം ചെയ്തു.
ഡിവൈഎഫ്ഐ പറവൂർ ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ അഞ്ച് വർഷമായി താലൂക്കാശുപത്രിയിൽ ദിവസവും ഉച്ചഭക്ഷണപ്പൊതികൾ വിതരണം ചെയ്യുന്നുണ്ട്.
തിരുവോണനാളിൽ ആശുപത്രിയിൽ കഴിയേണ്ടിവരുന്നവരുമായി സന്തോഷം പങ്കുവയ്‌ക്കാനാണ് ഓണസദ്യ ഒരുക്കിയത്. ബ്ലോക്ക് സെക്രട്ടറി സി ബി ആദർശ്, എ ആർ ശ്രീജിത്ത്, പി ബി ഹൃദ്വിക്, ആൽറിൻ കെ ജോബോയ്, റോബിൻ കല്ലറയ്ക്കൽ, ജീസ് സെബാസ്റ്റ്യൻ എന്നിവർ സംസാരിച്ചു.










0 comments