ad
Deshabhimani

ആക്രി ചലഞ്ചിലൂടെ സമാഹരിച്ചത് 7,06,440 രൂപ

ആദികയുടെ ചികിത്സയ്‌ക്കായി ഡിവൈഎഫ്‌ഐ സമാഹരിച്ച തുക കൈമാറി

DYFI

ഡിവൈഎഫ്ഐ എടയ്‌ക്കാട്ടുവയൽ മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ സമാഹരിച്ച തുകയുടെ ഡിഡി സംസ്ഥാന 
പ്രസിഡന്റ്‌ വി വസീഫ്, ആദികയുടെ പിതാവ് അനീപിന്‌ കൈമാറുന്നു

വെബ് ഡെസ്ക്

Published on Aug 16, 2026, 02:02 AM | 1 min read

പിറവം


അർബുദം ബാധിച്ച അഞ്ചുവയസ്സുകാരി ആദികമോളുടെ ചികിത്സാസഹായ നിധിയിലേക്ക് ഡിവൈഎഫ്ഐ എടയ്ക്കാട്ടുവയൽ മേഖലാ കമ്മിറ്റി സ്ക്രാപ്പ് ചലഞ്ചിലൂടെ സമാഹരിച്ചത് 7,06,440 രൂപ. സമാഹരിച്ച തുകയുടെ ഡിഡി സംസ്ഥാന പ്രസിഡന്റ്‌ വി വസീഫ് ആദികമോളുടെ പിതാവ് അനീപിന്‌ കൈമാറി.


ജില്ലാ പ്രസിഡന്റ്‌ ബിബിൻ വർഗീസ്, ജില്ലാ സെക്രട്ടറി നിഖിൽ ബാബു, ബ്ലോക്ക് സെക്രട്ടറി അരുൺ അശോകൻ, ജില്ലാ കമ്മിറ്റിയംഗം ജ്യോതി ബാലൻ, സിപിഐ എം ലോക്കൽ സെക്രട്ടറി ഷിമോൾ പ്രകാശ്, ലോക്കൽ കമ്മിറ്റി അംഗങ്ങൾ തുടങ്ങിയവർ സംസാരിച്ചു. ഡിവൈഎഫ്ഐ മേഖലാ ഭാരവാഹികളായ വി ആർ രാകേഷ്, ആഷ്‌ലി വർഗീസ് എന്നിവരുടെ നേതൃത്വത്തിൽ പഞ്ചായത്തിലെ വീടുകളിലും സ്ഥാപനങ്ങളിലുമായി ഉപയോഗശൂന്യമായിക്കിടന്ന പഴയ പത്രങ്ങൾ, ഇരുമ്പ്, അലുമിനിയം, പ്ലാസ്റ്റിക് തുടങ്ങിയവ ശേഖരിച്ച് വിറ്റാണ് തുക സമാഹരിച്ചത്.


​എടയ്ക്കാട്ടുവയൽ പഞ്ചായത്ത് 11–-ാം വാർഡിൽ അഴകത്തൂർ പാറണായിൽ അനീപിന്റെയും നിജയുടെയും മകളായ ആദികമോൾ, ബോൺമാരോ ക്യാൻസർ ബാധിച്ച് വെല്ലൂർ മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്. തുടർചികിത്സയ്ക്കായി 60 ലക്ഷം രൂപയിലധികം ഇനിയും ആവശ്യമായി വരും. ദിവസവേതനത്തിന് ജോലിക്കുപോകുന്ന അനീപിനും ആരക്കുന്നം എ പി വർക്കി മിഷൻ ആശുപത്രി ലാബിൽ ജോലി ചെയ്യുന്ന നിജയ്ക്കും ആദിമോളുടെ ചികിത്സാച്ചെലവ് ചിന്തിക്കുന്നതിലും അപ്പുറമാണ്. ഈ സാഹചര്യത്തിലാണ് ഡിവൈഎഫ്ഐ സ്ക്രാപ്പ് ചലഞ്ചുമായി ഇറങ്ങിയത്. തിങ്കളാഴ്ച ചികിത്സയ്‌ക്കായി വെല്ലൂർക്ക് പോകുമെന്ന് പിതാവ് അനീപ് പറഞ്ഞു.



Tags
deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home