ad
Deshabhimani

നാലുവയസ്സുകാരിയുടെ ചികിത്സയ്ക്ക്‌ ആക്രിപെറുക്കി ഡിവൈഎഫ്‌ഐ

DYFI

ഡിവൈഎഫ്ഐ എടയ്‌ക്കാട്ടുവയൽ മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ സ്ക്രാപ്‌ ചലഞ്ചിൽ ശേഖരിച്ച സാമഗ്രികളുമായി പ്രവർത്തകർ

വെബ് ഡെസ്ക്

Published on Jul 28, 2026, 01:18 AM | 1 min read

പിറവം


അർബുദം ബാധിച്ച നാലുവയസ്സുകാരി ആദിക മോളുടെ ചികിത്സാസഹായ നിധിയിലേക്ക് ധനസമാഹരണം ലക്ഷ്യമിട്ട് ഡിവൈഎഫ്ഐ എടയ്‌ക്കാട്ടുവയൽ മേഖലാ കമ്മിറ്റി സ്ക്രാപ്‌ ചലഞ്ച് സംഘടിപ്പിച്ചു.


പഞ്ചായത്തിലെ വീടുകളിലും സ്ഥാപനങ്ങളിലുമായി ഉപയോഗശൂന്യമായ കിടന്ന പഴയ പത്രങ്ങൾ, ഇരുമ്പ്, അലുമിനിയം, പ്ലാസ്റ്റിക് തുടങ്ങിയവ ശേഖരിച്ചു. ഞായർവരെ തുടരും. ഡിവൈഎഫ്ഐ മേഖലാ ഭാരവാഹികളായ വി ആർ രാകേഷ് ആഷ്‌ലി വർഗീസും എന്നിവരുടെ നേതൃത്വത്തിലാണ് സ്ക്രാപ്‌ ചലഞ്ച്.



Tags
deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home