പെരുന്പാവൂരിലെ ലഹരിമാഫ-ിയ
പിന്നിൽ വന്പൻമാർ; പിടിയിലാകുന്നത് വിൽപ്പനക്കാർ മാത്രം

നെജുമ ബീഗം
പെരുമ്പാവൂർ
ടൗണിലെ മയക്കുമരുന്നു കച്ചവടക്കാരെ പിടികൂടാനുള്ള പരിശ്രമത്തിൽ പൊലീസ് വിയർക്കുന്നു. പിടിയിലാകുന്നവർ ജാമ്യത്തിലിറങ്ങി വീണ്ടും ലഹരിവിൽപ്പനയിൽ സജീവമാകുന്നതാണ് പൊലീസിന് തലവേദനയാകുന്നത്. ഹെറോയിൻ, എംഡിഎംഎ തുടങ്ങിയ അതിമാരകമായ ലഹരികൾ കുറഞ്ഞ അളവിൽ കൈവശംവച്ച് വിൽക്കുന്നതാണ് പ്രതികൾ രക്ഷപ്പെടാൻ കാരണം.
രാസലഹരിമരുന്നുകൾ വൻതോതിൽ ശേഖരിക്കുന്ന ഉറവിടം ഇതുവരെ കണ്ടെത്താനായില്ല. ലഹരിവിൽപ്പനയുടെ പിന്നിൽ വമ്പന്മാരായ മലയാളികൾക്കും പങ്കുണ്ടെന്നാണ് വിവരം. തെരുവിലൂടെ അലഞ്ഞുതിരിയുന്നവരെ ഉപയോഗിച്ചാണ് വിൽപ്പന. ഇവരെ നീരിക്ഷിക്കാനും പണമിടപാടിനും പിന്നിൽ ആളുണ്ട്.
ജൂൺ 12ന് 1.410 ഗ്രാം ഹെറോയിനും കഞ്ചാവുമായി പിടിയിലായ അസം സ്വദേശിനി നെജുമ ബീഗത്തെ (23) 50,000 രൂപ കെട്ടിവച്ച് രണ്ടുപേരുടെ ജാമ്യത്തിൽ പുറത്തിറക്കിയതും ലഹരി ഇടപാടുസംഘത്തിലെ വന്പൻമാരാണ്. 20ന് രാവിലെ ആറിന് രണ്ടു ഗ്രാം ഹെറോയിനുമായി ഗേൾസ് ഹൈസ്കൂളിന്റെ പിന്നിൽനിന്ന് ഇതേ യുവതി വീണ്ടും പിടിയിലായി. ജാമ്യത്തിലെടുക്കാനും കേസ് നടത്താനും പിന്നിൽ ആളുണ്ടെന്ന് വ്യക്തം. പൊലീസിനെ നിരീക്ഷിക്കാനും ലഹരി വിൽപ്പനയ്ക്കുമായി ഒരു സംഘംതന്നെ ഇപ്പോഴും ബസ് സ്‌റ്റാൻഡിൽ സജീവമാണ്. ജ്യോതി ജങ്ഷൻ, ഇവിഎം തിയറ്റർ റോഡ് എന്നിവിടങ്ങളിൽ പുലർച്ചെ നാലുമുതൽ ലഹരി വിൽപ്പന വ്യാപകമാണെന്നാണ് നാട്ടുകാരുടെ പരാതി.









0 comments