മുസ്ലിംലീഗ് നേതാവിന്റെ മകനും കൂട്ടാളികളും എംഡിഎംഎയുമായി പിടിയിൽ

മൂവാറ്റുപുഴ
മുസ്ലിംലീഗ് സംസ്ഥാന നേതാവിന്റെ മകൻ ഉൾപ്പെടെ മൂന്നുപേരെ മയക്കുമരുന്നുമായി പിടികൂടി. മുസ്ലിംലീഗ് സംസ്ഥാന നിർവാഹകസമിതി അംഗം മൂവാറ്റുപുഴ പെരുമറ്റം പ്ലാമൂട്ടിൽ പി എം അമീർ അലിയുടെ മകൻ പി എ സാദിക് (40), കൂട്ടാളികളായ വാരപ്പെട്ടി മലമുകളിൽ എം എം സബിൻ (36), പെരുമ്പാവൂർ പോഞ്ഞാശേരി കൂറക്കാടൻ അബ്ദുൽ മുഹ്സിൻ (20) എന്നിവരെയാണ് മൂവാറ്റുപുഴ എക്സൈസ് സംഘം പിടികൂടിയത്.
ഇവർ മുമ്പ് മയക്കുമരുന്ന് കേസുകളിൽ പ്രതികളാണെന്ന് എക്സൈസ് പറഞ്ഞു. മൂവാറ്റുപുഴ മാർക്കറ്റിനുസമീപം പ്രവർത്തിക്കുന്ന വ്യാപാരസ്ഥാപനത്തിന് പിൻവശത്തെ സംഭരണകേന്ദ്രത്തിൽനിന്ന് ചൊവ്വ രാത്രിയാണ് 5.683 ഗ്രാം എംഡിഎംഎയുമായി ഇവർ പിടിയിലായത്. എക്സൈസ് ഇൻസ്പെക്ടർ ജി കൃഷ്ണകുമാർ, അസി. എക്സൈസ് ഇൻസ്പെക്ടർമാരായ ടി അജയകുമാർ, വി ഉന്മേഷ്, എം എം ഷബീർ, സിഇഒമാരായ മാഹിൻ, രഞ്ജിത് രാജൻ, പി എൻ അനിത എന്നിവരുൾപ്പെട്ട സംഘമാണ് പ്രതികളെ പിടികൂടിയത്.








0 comments