ഇവിടെ വന്നാൽ ‘8’ന്റെ പണികിട്ടും

അങ്കമാലി
അങ്കമാലി പറക്കുളം റോഡിനുസമീപത്തെ ഡ്രൈവിങ് ടെസ്റ്റ് കേന്ദ്രം ചെളിക്കുളമായി. കരിയാട് ദേശീയപാതയോരത്ത് ഉണ്ടായിരുന്ന ഡ്രൈവിങ് ടെസ്റ്റ് കേന്ദ്രം പറക്കുളം റോഡിനുസമീപത്തേക്ക് മാറ്റിയിട്ട് അധികനാളായിട്ടില്ല. സ്വകാര്യഭൂമി വാടകയ്ക്കെടുത്താണ് ഡ്രൈവിങ് പരിശീലനവും ടെസ്റ്റും. പഠിതാക്കൾ ഇതിനായി ഫീസും നൽകുന്നുണ്ട്. നെൽപ്പാടം നികത്തിയ സ്ഥലത്ത് കാലവർഷമെത്തിയതോടെ ചെളി നിറഞ്ഞു. തണ്ണീർത്തട നിയമം ബാധകമായ സ്ഥലം അനധികൃതമായി നികത്തിയാണ് ഡ്രൈവിങ് ടെസ്റ്റ് കേന്ദ്രം തുടങ്ങിയതെന്നും ആക്ഷേപമുണ്ട്.









0 comments